സ്മാർട്ട് ഫോണുകൾ പിടിച്ചെടുക്കും

- Sponsored Links -

നമുക്ക് അറിയാം ഇന്നത്തെ കാലഘട്ടത്തിൽ ഇന്റർനെറ്റും സ്മാർട്ടഫോണും ലാപ്ടോപ്പും ഒന്നുമില്ലാതെയുള്ള ഒരു ജീവിതം നമുക്ക് ആർക്കും തന്നെ ആലോചിക്കാൻ കൂടെ പറ്റാത്ത ഒരു കാര്യമാണ് എന്നത് ഒരു വലിയ യാഥാർഥ്യം തന്നെയാണ്. എന്നാൽ അവ കൊണ്ടുള്ള ചൂഷണങ്ങളും അപകടങ്ങളും ഒരുപാട് പതിയിരിക്കുന്നുമുണ്ട്. കൊണ്ട് തന്നെ ഈ ഒരു കാര്യവുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. സംസ്ഥാന പോലീസും സൈബർ ഡോമും കൂടെ മാസങ്ങളായി സംസ്ഥാനത്തു നടത്തുന്ന സൈബർ ഓപ്പറേഷൻ ആണ് ഓപ്പറേഷൻ പി ഹണ്ടർ.

അശ്ലീല വീഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയും അത് സൈബർ ശൃംഖല വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കുള്ള കുരുക്ക് പെട്ടെന്ന് തന്നെ വീഴാൻ സാധ്യത ഉണ്ട്. എവിടെ നിന്നാണോ കുറ്റവാളികൾ കൃത്യം കാണിക്കുന്നത്,അവിടെ വെച്ച് തന്നെ അവരെ പൂട്ടാനുള്ള സജ്ജീകരണങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്ത്. ഇത് പ്രകാരം ചെറിയ കുട്ടികളെ പോലും ലൈംഗികമായി ചൂഷണം ചെയ്യുന്ന സൈബർ കണ്ണികളെ വെളിച്ചത്തു കണ്ടെത്തുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും ചെയ്യുന്നു.

- Sponsored Links -

ഇങ്ങനെ ഈ ഓപ്പറേഷൻ പ്രകാരം നിരവധി പേർ പോലീസ് വലയിൽ ഇതിനോടകം അകപ്പെട്ടു കഴിഞ്ഞിട്ടുമുണ്ട്. ഇതിനോടകം തന്നെ കുട്ടികളുടെ ദൃശ്യങ്ങൾ കാണുകയോ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്ന ഈ വക വീരന്മാരെ കണ്ടെത്തുകയും അവരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ ഓപ്പറേഷൻ പി ഹണ്ടർ പുതിയ ഘട്ടത്തിലാണ് എന്നാണ് അറിയാൻ കഴിയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ നിയമത്തിന്റെ വെളിച്ചത്തിൽ എത്തുമെന്നാണ് അനുമാനിക്കുന്നത്.

സൈബർ ഡോമും ഇന്റർപോളും ആണ് ഇപ്പോൾ ഇക്കൂട്ടരെ നിരീക്ഷിച്ചു വരുന്നത്. ഇവരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ഗ്രൂപ്പുകൾ തുടങ്ങിയവ ഹാക്ക് ചെയ്താണ് നിരീക്ഷണം നടത്തി വരുന്നത്. സി.ആർ.പി.സി 102, പോക്സോ അടക്കം 67b ഐ ടി ആക്ട് തുടങ്ങീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്യുക.നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നതിന് 5 വർഷം തടവും, 10 ലക്ഷം രൂപ പിഴയും വരെ നൽകേണ്ടി വരുന്നുണ്ട്. ഇതിനുപുറമെ ബാലാവകാശ നിയമം കൂടെ ചേർത്ത് നിയമ നടപടികൾ ശക്തമാക്കാനാണ് പോലീസിന്റെ പുതിയ തീരുമാനം.

- Sponsored Links -

Leave a Reply