100000 ലോൺ ആയി ലഭിക്കും

- Sponsored Links -

സംസ്ഥാന സർക്കാർ ഇപ്പോൾ അൻപത് വയസ്സ് മുതൽ പ്രായം ഉള്ള ആളുകൾക്ക് ധനസഹായം നൽകാൻ ഉള്ള പദ്ധതിയൊരുക്കുകയാണ്. വാർധക്യത്തോട് അടുക്കുന്ന ഇവർക്ക് തീർച്ചയായും ഈ പദ്ധതി ഒരു കൈത്താങ്ങാകുമെന്നതിൽ യാതൊരു സംശയവുമില്ല. ഈ പദ്ധതി പ്രകാരം ഏകദേശം ഒരു ലക്ഷം രൂപ വരെ നിങ്ങൾക്ക് ധനസഹായം ലഭിക്കുന്നു. ഈ ഒരു തുക ലോൺ രൂപത്തിലായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അൻപത് വയസ്സ് കഴിഞ്ഞിട്ടും സ്വയം നിലനില്പിനായി യാതൊരു വരുമാനമാർഗവും ഇല്ലാത്തവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

സ്വന്തമായി സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനാണ് സർക്കാർ ഈ ധനസഹായം നൽകുന്നത്. “നവജീവൻ”.എന്നാണ് ഈ ഒരു പദ്ധതിയുടെ പേര്. സാധാരണയായി ഒരു ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത്. എംപ്ലോയ്‌മെന്റ് വകുപ്പ് വഴിയാണ് ഈ ഒരു ധനസഹായം നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത്. കൂടാതെ 25 ശതമാനം സബ്‌സിഡിയോട് കൂടിയുമാണ് തുക ലഭിക്കുന്നത്. ദേശ സാൽക്കൃത ബാങ്കുകൾ ,ജില്ലാ സഹകരണ ബാങ്കുകൾ, കെ.എസ്.എഫ്.ഇ തുടങ്ങിയ ബാങ്കുകൾ വഴിയാണ് നിങ്ങൾക്ക് ഈ തുക ലഭ്യമാകാൻ പോകുന്നത്. ലോണിനായി അപേക്ഷിക്കുന്ന അപേക്ഷകൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

- Sponsored Links -

കൂടാതെ അപേക്ഷകന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാനും പാടില്ല. കൂടാതെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് പുതുക്കിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് ലോൺ ലഭിക്കാനുള്ള മുൻഗണന ഉണ്ടായിരിക്കുന്നതാണ്. പരമാവധി സബ്‌സിഡി തുക ലഭിക്കുന്നത് 12,000 രൂപയായിരിക്കും. കേറ്ററിംഗ്, പലചരക്ക് കട, തുണിക്കട, മെഴുകുതിരി നിർമ്മാണം, സോപ് നിർമ്മാണം, ഓട്ടോമൊബൈൽ സ്പെയർ പാർട്സ്, കുട നിർമ്മാണം തുടങ്ങിയ മേഘലകളിലേക്കുള്ള ലോൺ പെട്ടെന്ന് തന്നെ ലഭ്യമാകാൻ സാധ്യതയുമുണ്ട്. കൂടാതെ നിങ്ങളുടെ കുടുമ്പത്തിലെ തൊഴിൽ രഹിതരായ 50 വയസ്സിന് താഴെയുള്ള ആളുകൾക്ക് 50 വയസ്സിന് മുകളിൽ പ്രായം ഉള്ള ആൾ മുഘേനെ ലോൺ സാധ്യമാക്കാനും സാധിക്കുന്നു.

- Sponsored Links -

Leave a Reply