നിങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കൂടുതൽ അംഗങ്ങൾക്കും ഈ ഒരു പദ്ധതിയെ പറ്റി അറിവില്ല. അത് കൊണ്ട് തന്നെ ഈ പദ്ധതിയുടെ ഗുണം ഒരുപാട് ആളുകളിലേക്ക് എത്തുന്നില്ല, വായിച്ചു മനസ്സിലാക്കിയ ശേഷം മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവരുടെ അമ്മമാരുടെ പെൺമക്കൾക്ക് പ്രതിവർഷം 1200 രൂപ ലഭിക്കുന്നത് ഒരു പദ്ധതിയെ കുറിച്ചറിയാം.
ലൈഫ് ഇൻഷുറൻസ് കോഓപറേഷൻ ഓഫ് ഇന്ത്യയും കുടുംബശ്രീ മിഷനും ചേർന്ന് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഒരു സ്ത്രീ സുരക്ഷ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. 2014 ൽ കേന്ദ്ര സർക്കാർ തുടങ്ങിയ ഈ പദ്ധതിയുടെ പേര് സ്ത്രീ സുരക്ഷ ബീമാ യോജന എന്നാണ്. താല്പര്യമുള്ളവർക്ക് അവരുടെ കുടുംബശ്രീ CDS ന്റെ ബീമാ മിത്ര സമതി വഴി പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത്.
കുടുംബശ്രീ സ്ത്രീ സുരക്ഷ ബീമാ യോജന പദ്ധതിയിൽ അംഗമാകുന്നവരുടെ 2 പെൺമക്കൾക്ക് വരെ പ്രതിവർഷം 1200 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. 18-75 വയസ്സിനിടയിലുള്ള കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് കുടുംബശ്രീ സ്ത്രീ സുരക്ഷ ബീമാ യോജന പദ്ധതിയിൽ അപേക്ഷിക്കാ. 342 രൂപയാണ് അടയ്ക്കേണ്ടത്, ഇതിൽ പകുതി തുക കേന്ദ്ര സർക്കാർ കൊടുക്കുന്നതായിരിക്കും. ഈ പദ്ധതി നടപ്പാക്കുന്നത് ജീവൻ ജ്യോതി ഭീമ യോജനയും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും സംയോജിപ്പിച്ചാണ്. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.

by