ഇന്ത്യ പോസ്റ്റ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട് .കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 5 2021 മുൻപായി ഓഫ്ലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സ്റ്റാഫ് കാർ ഡ്രൈവർ, ഡെസ്പാച്ച് റൈഡർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ 9 ഒഴിവുകളും ഡെസ്പാച്ച് റൈഡർ തസ്തികയിൽ ആറ് ഒഴിവുകളും ആണുള്ളത്.19900 രൂപ മുതൽ 63200 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡിസ്പാച്ച് റൈഡർ തസ്തികയിൽ 18 വയസ്സു മുതൽ 30 വയസ്സു വരെയും സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ 18 വയസ്സ് മുതൽ 27 വയസ്സുവരെ യുമാണ് പ്രായപരിധി.
ഡെസ്പാച്ച് റൈഡർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചവർക്ക് മോട്ടോർസൈക്കിൾ ത്രീവീലർ ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നീ ലൈസൻസ് ഉള്ളവർക്കും ആണ്. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ലൈറ്റ് ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും വണ്ടിയുടെ മെക്കാനിസം അറിവുള്ളവർക്കും പത്താം ക്ലാസ് ജയിച്ച വർക്കും ആണ്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ആപ്ലിക്കേഷൻ താഴെപ്പറയുന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷയോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സമർപ്പിക്കുക.
““The Senior Manager , Mail Motor Service, C-121,Naraina Industrial Area phase-I, Naraina, New Delhi -110028”
| ഔദ്യോഗിക നോട്ടിഫിക്കേഷൻ 1 | ലിങ്ക് |
| ഔദ്യോഗിക നോട്ടിഫിക്കേഷൻ 2 | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by