കർഷക ക്ഷേമനിധി ബോർഡ് വഴി ഇപ്പോൾ ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ്, മക്കൾക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവയിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു.18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള കുറഞ്ഞത് മൂന്നു വർഷമെങ്കിലും കൃഷി ഒരു പ്രധാന ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്തതുമായ കർഷകർക്ക് ഈ പദ്ധതിയിൽ ഭാഗമാകാൻ സാധിക്കുന്നതാണ്.
കർഷക ക്ഷേമനിധി ബോർഡ് അംഗത്വത്തിനായി കർഷകർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യാൻ സാധിക്കുന്നതാണ്. എ ഐ എം എസ് പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടക്കുന്നത്. രജിസ്ട്രേഷൻ ഫീസായി 100 രൂപയാണ് നൽകേണ്ടത്. അപേക്ഷകൾ ഓൺലൈനായി ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻറർ വഴിയും നൽകാൻ സാധിക്കുന്നതാണ്. അപേക്ഷിക്കുന്ന അപേക്ഷകന് 5 സെൻറിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശം ഉണ്ടായിരിക്കേണ്ടതാണ്.
കൂടാതെ 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള, കൃഷി ഒരു പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ള വ്യക്തിക്കും ഇതിലേക്ക് അപേക്ഷിക്കാം. ഉദ്യാന കൃഷി, ഔഷധ സസ്യകൃഷി, നഴ്സ റി നടത്തിപ്പ് , അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവയുടെ പരിപാലനവും കാർഷികാവശ്യത്തിനുള്ള ഭൂമിയുടെ ഉപയോഗവും കൃഷിയുടെ നിർവചനത്തിൽ ഉൾപ്പെടുന്നതാണ്.
ഒരു വ്യക്തി ക്ഷേമനിധിയിൽ അംഗമാകുമ്പോൾ മാസംതോറും അംശദായം അടയ്ക്കണം.ഒരു മാസത്തെയും ഒരു വർഷത്തെ തുക ഒന്നിച്ചും അടക്കാൻ സൗകര്യം ഉണ്ട്. മിനിമം 100 രൂപയാണ് മാസംതോറും അംശദായം ആയി അടക്കേണ്ടത്.250 രൂപ വരെയുള്ള അംശാദായത്തിന് തുല്യ വീതം സർക്കാർ കൂടി നിധിയിലേക്ക് അടക്കുന്നതാണ്. ക്ഷേമനിധിയിൽ അംഗങ്ങൾ ആകുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ നൽകിവരുന്നത്
ഇങ്ങനെ ക്ഷേമനിധിയിൽ അംഗങ്ങൾ ആകുന്ന വനിതകളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിനും ആനുകൂല്യം നൽകുന്നതായിരിക്കും. കൂടാതെ അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ വരെയും ആനുകൂല്യം നൽകപ്പെടുന്നതാണ്. കൂടാതെ ക്ഷേമനിധിയിൽ അംഗങ്ങൾ ആകുന്ന അവരുടെ മക്കൾക്ക് അംഗീകൃത സർവ്വകലാശാലകളിലെ പഠനത്തിന് വിദ്യാഭ്യാസ ധനസഹായവും നൽകുന്നതാണ്.
ബോർഡ് നിശ്ചയിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ അത്തരം അംഗങ്ങൾക്ക് പ്രത്യേക ധനസഹായവും ഉറപ്പ് നൽകുന്നതാണ്.ഇങ്ങനെ കർഷകൻറെ കുടുംബഭദ്രത ഉറപ്പാക്കുകയാണ് ഈ പദ്ധതി ചെയ്യുന്നത്

by