വീട്ടിൽ വൈദ്യുതി കണക്ഷൻ ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട രണ്ട് ആനുകൂല്യങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. അതിൽ ഒന്നാമത്തേത് ആറുമാസത്തേക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുന്ന ഒരു പദ്ധതിയാണ്. കേരള സംസ്ഥാന വൈദ്യുതി ബോർഡ് ആണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. വീട്ടിൽ രോഗികൾ, കിടപ്പുരോഗികൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എപ്പോഴും ആവശ്യമുള്ള രോഗികൾ ഉണ്ടായിരിക്കാം.
ഇത്തരക്കാർക്ക് ഇതുപോലുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ആയിട്ടുള്ള വൈദ്യുതി സൗജന്യമായി ലഭിക്കും. എയർ ബെഡ്, സക്ഷൻ ഉപകരണങ്ങൾ, ഓക്സിജൻ കോൺട്രാക്റ്റർ മുതലായ ഉപകരണങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതിയാണ് കെഎസ്ഇബി സൗജന്യമായി നൽകുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നത് ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു വെള്ളപേപ്പറിൽ അപേക്ഷ എഴുതി അതാത് സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയർക്ക് കൈമാറുക.
അപേക്ഷയോടൊപ്പം ഉപകരണം രോഗിക്ക് അത്യാവശ്യമാണ് എന്ന് തെളിയിക്കുന്ന ഗവൺമെൻറ് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന രേഖകളിൽ ഉണ്ടായിരിക്കണം. കൂടെ 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലവും വേണം.ഉപകരണങ്ങൾക്ക് വേണ്ട വൈദ്യുതി എത്രയാണെന്നും അതിൻറെ പവർ ഒക്കെ അടിസ്ഥാനമായി ആക്കി ആയിരിക്കും അസിസ്റ്റൻറ് എൻജിനീയർ കണക്കാക്കുന്നത്. മറ്റൊരു ആനുകൂല്യം എന്നത് ഫിലമെൻറ് രഹിത കേരളം പദ്ധതി ആയി ബന്ധപ്പെട്ടതാണ്.
ഇതിൻറെ ഭാഗമായി ആദ്യഘട്ടത്തിൽ ഏകദേശം 13 ലക്ഷം ഉപഭോക്താക്കളാണ് അപേക്ഷിച്ചത്. ചെയ്തിട്ടുള്ളത് ഇതിൽ ഏകദേശം 6 ലക്ഷത്തോളം ആളുകളുടെ വീട്ടിൽ ബൾബ് എത്തിച്ചിട്ടുണ്ട്. ഇതിൽ ഭാഗമാകാൻ wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്തു൦ സെക്ഷൻ ഓഫീസ് വഴിയോ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. 100 രൂപയിൽ കൂടുതൽ വിലയുള്ള 3 വർഷം ഗ്യാരണ്ടിയുള്ള 9 വാട്ട് എൽഇഡി ബൾബുകൾ വെറും 65 രൂപയ്ക്കാണ് ലഭിക്കുന്നത്.

by