9 ലക്ഷം രൂപയുടെ ചിട്ടി പിടിച്ചുകൊണ്ട് പലിശയിനത്തിൽ എങ്ങനെ 20 ലക്ഷം രൂപ ലാഭിക്കാം? 20 വർഷത്തേക്കും പത്ത് വർഷത്തേക്കും ഒക്കെ ഹൗസിംഗ് ലോണും അല്ലാതെ ലോണുകളും ഒക്കെ എടുത്തവർ നാലു മുതൽ അഞ്ചുവർഷം വരെ അടവ് കൃത്യമായി അടച്ചാലും പരിശോധിക്കുമ്പോൾ എടുത്ത തുക അത്രതന്നെ പിന്നെയും അടയ്ക്കാൻ ഉണ്ടാകും. ഇതുപോലെ നമ്മുടെ അടയ്ക്കുന്ന തുക മുഴുവനും പലിശയിനത്തിൽ പോകാതെ എങ്ങനെ സേവ് ചെയ്യാം എന്ന് നോക്കാം.
ഒരു ഉദാഹരണം നോക്കാം 20 വർഷത്തേക്ക് 30 ലക്ഷം രൂപ 9% പലിശയിൽ എടുത്തിട്ടുണ്ടെങ്കിൽ മാസ൦ അടവ് ഏകദേശം 27,000 രൂപയോളം ആയിരിക്കും. അതായത് ഏകദേശം 3,20,000 രൂപ ഒരുവർഷം അടയ്ക്കണം ഇതിൽ ആദ്യത്തെ അഞ്ചുവർഷം ഏകദേശം3.5 ലക്ഷം രൂപ മാത്രമാണ് മുതലിലേക്ക് പോയിട്ടുള്ളത്. അടുത്ത അഞ്ചുവർഷം ഏകദേശം 5 ലക്ഷം രൂപയാണ് മുതലിലേക്ക് ചേർക്കപ്പെടുന്നത്. മൂന്നാമത്തെ അഞ്ചുവർഷം കണക്ക് എടുത്തു നോക്കുകയാണെങ്കിൽ ഏകദേശം എട്ടര ലക്ഷം രൂപയാണ് മുതലിലേക്ക് ചേർക്കപ്പെടുന്നത്.
ഇതിൽ അവസാനത്തെ അഞ്ചുവർഷം കണക്കിൽ 13 ലക്ഷം രൂപയോളം മുതലിൽ ചേർന്നതായി കാണാം. ഇതിൽ ആദ്യത്തെ പത്തു വർഷത്തെ തുക നിങ്ങൾക്ക് ഒരുമിച്ച് അടയ്ക്കാൻ എവിടെനിന്നെങ്കിലും കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾക്ക് ഏകദേശം 20 ലക്ഷം രൂപയോളം ലഭിക്കാൻ സാധിക്കും. ഇവിടെയാണ് ചിട്ടിയുടെ ഗുണം വരുന്നത്. 15 ലക്ഷം രൂപയുടെ ചിട്ടി 40% കുറച്ചു ലഭിച്ചാലും 9 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക.

by