തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം. കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഇൻഷുറൻസ് ഏജൻറ് / ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജോലി നേടാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് ബയോഡേറ്റ താഴെപ്പറയുന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5, 2021.
18 വയസ്സ് മുതൽ 50 വയസ്സുവരെ പ്രായമുള്ള തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾക്ക് ഡയറക്റ്റ് ഏജൻറ് ആയിട്ടും 65 വയസ്സിൽ താഴെയുള്ള കേന്ദ്ര-സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർക്ക് ഫീൽഡ് ഓഫീസർ ആയി ജോലി നേടാൻ അവസരം.
പത്താംക്ലാസ് പാസായവർക്കും കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസം ഉള്ളവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത. മുൻ ഇൻഷുറൻസ് ഏജൻറ്മാർ, ആർ.ഡി ഏജന്റുമാർ, വിമുക്തഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മൊബൈൽ നമ്പർ, പ്രായം, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ള ബയോഡേറ്റ postalr…@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം, ഇൻറർവ്യൂ തീയതി അപേക്ഷകരെ അറിയിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ 5,000 രൂപയുടെ എൻ.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി ഡിപ്പോസിറ്റ് കെട്ടിവെക്കേണ്ടതുണ്ട്.

by