കേരളത്തിലെ വിവിധ ജോലി ഒഴിവുകൾ.

- Sponsored Links -

ജലനിധിയിൽ ജോലി നേടാൻ അവസരം. കേരള സർക്കാരിൻറെ കീഴിൽ നടപ്പിലാക്കിവരുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി ജലനിധിയുടെ മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് ഓഫീസിൽ റീജണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20, 2021.

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്തു വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയം ഉള്ളവർക്കും, സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസനപദ്ധതികൾ / പ്രോജക്ട് മാനേജ്മെൻറ് എന്നിവയിലുള്ള അഞ്ചു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയം ഉള്ളവർക്കും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങൾ സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ / ഡെപ്യൂട്ടി ഡെവലപ്മെൻറ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്കും ആണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

- Sponsored Links -

കൊച്ചിയിൽ ക്ലാർക്ക് ജോലി നേടാൻ അവസരം. കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്ക് ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ ജോലി നേടാൻ അവസരം. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നും പെൻഷൻ ആയവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഡി ടി പി പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ സാലറി സോഫ്റ്റ്‌വെയർ-ൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30, വൈകുന്നേരം നാല് മണി. ചെയർമാൻ, അഡ്വൈസറി ബോർഡ് കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ്( പ്രിവൻഷൻ) ആക്ട് ,പാടംറോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷ നൽകുക. 0484-2537411.

- Sponsored Links -

Leave a Reply