അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ പോലീസ് പാസ്സിനു എങ്ങനെ അപേക്ഷിക്കാം

- Sponsored Links -

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈയൊരു അവസ്ഥയിൽ അത്യാവശ്യം കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. ഇത്തരം ആവശ്യം വരുമ്പോൾ പോലീസിന് കാണിക്കേണ്ട പാസ്സിന് വേണ്ടി എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന ( https://pass.bsafe.kerala.gov.in/ )ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു പാസിനു വേണ്ടി എങ്ങനെ അപേക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്.

സൈറ്റിൽ ഇപ്രകാരം കൊടുത്തിട്ടുണ്ട് “മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്”.വെബ്സൈറ്റ് ഓപ്പൺ ആക്കുമ്പോൾ അടുത്ത് തന്നെ പാസ്സ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.

- Sponsored Links -

 

അതിന് മുൻപ് അപ്ലൈ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം”PASS” “CHECK STATUS” എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. ദിവസവും നിങ്ങൾക്ക് പോകേണ്ട ആവശ്യത്തിനാണ് പാസ് എടുക്കുന്നതെങ്കിൽ അപ്ലൈ ഫോർ ഡെയിലി പാസ് എന്ന ഓപ്ഷൻ മാർക്ക് ചെയ്തു വെക്കുക. ശേഷം നിങ്ങളുടെ പേര്, ജനന തീയതി, വിലാസം, സഞ്ചരിക്കുന്ന വണ്ടിയുടെ നമ്പർ, വണ്ടിയുടെ മറ്റുവിവരങ്ങൾ, കൂടെ സഞ്ചരിക്കുന്ന ആളിന്റെ പേര്, തുടർന്ന് കാണുന്ന എല്ലാം പൂരിപ്പിക്കുക. ശേഷം “SUBMIT” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ ആപ്ലിക്കേഷൻ സബ്മിറ്റ് ആയിരിക്കുകയാണ്. ശേഷം “BACK TO PORTAL” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി “CHECK STATUS” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു മുൻപ് നൽകിയ മൊബൈൽ നമ്പർ , കൂടാതെ ജനന തീയതിയും എന്റർ ചെയ്തു കൊടുക്കുക. ശേഷം “SUBMIT” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അത് കഴിഞ്ഞ് സ്റ്റാറ്റസ് അപ്പ്രൂവ്ഡ് എന്ന് കാണിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് ഈ പാസിന്റെ ഒരു കോപ്പി pdf രൂപത്തിൽ ലഭിക്കും.
ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply