കേരളം സർക്കാർ തീരുമാനം അനുസരിച്ച് കേരളത്തിലെ 88 ലക്ഷം വരുന്ന ജനങ്ങൾക്ക് സൗജന്യമായി ഓണകിറ്റ് ലഭിക്കുന്നതാണ്. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഇത് ഒരു ആശ്വാസം തന്നെയായിരിക്കും. അടുത്ത മാസം വിതരണം നടക്കുന്ന സൗജന്യ കിറ്റിൽ 11 ഐറ്റം പലവഞ്ജന സാധനങ്ങൾ ആകും ഉണ്ടായിരിക്കുന്നത്.
ഏകദേശം 450 കോടിയോളം രൂപയാണ് സർക്കാർ ഇത് വേണ്ടി വകയിരുത്തിയിരിക്കുന്നത്. പഞ്ചസാര, ചെറുപയർ അല്ലെങ്കിൽ വൻപയർ, ശർക്കര, മുളക് പൊടി,മഞ്ഞൾപൊടി, മല്ലിപൊടി,സാംബാർ പൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ സൺ ഫ്ലവർ ഓയിൽ, പപ്പടം,സേമ്യാ അല്ലെങ്കിൽ പാലട, ഗോതമ്പ് എന്നീ സാധനങ്ങൾ കേരളത്തിൽ APL BPL വ്യത്യാസമില്ലാതെ എല്ലവർക്കും ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത. കിറ്റുകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി എന്നാണ് സപ്ലൈകോ അറിയിച്ചിട്ടുള്ളത്.
ഈ സൗജന്യ കിറ്റ് അർഹതയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വിതരണം നടക്കുന്നത് റേഷൻ കാർഡ് നിറം, കൂടാതെ നമ്പർ അടിസ്ഥാനത്തിലാകും നടക്കുക, കോവിഡ് വ്യാപനം തടയാൻ ഇത് പോലുള്ള മുൻകരുതൽ എടുത്തേക്കാം. കഴിഞ്ഞ കിറ്റ് വിതരണ സമയത്ത് കിറ്റുകൾ ഡോണെറ്റ് ചെയ്യാൻ സർക്കാർ സംവിധാനം ഒരുക്കിയിരുന്നു.
അത്പോലെ ഇപ്പോഴത്തെ കിറ്റും ഡോണെറ്റ് ചെയ്യാൻ സംവിധാനം ഒരുക്കാൻ സാധ്യതയുണ്ട്, അതിന്റെ ഭാഗമായി sms വന്നേക്കാം. മെസ്സേജ് വായിക്കാതെ റിപ്ലൈ കൊടുത്ത് കഴിഞ്ഞ പ്രാവശ്യം കിറ്റ് നഷ്ടപ്പെട്ടവരുണ്ട്. മെസ്സേജ് മനസ്സിലായില്ലെങ്കിൽ പ്രതികരിക്കാതിരിക്കുക.

by