പരിണയം പദ്ധതിയ്ക്ക് 1.44 കോടി

- Sponsored Links -

സംസ്ഥാന സർക്കാരിന്റെ കീഴിൽ ഭിന്നശേഷിക്കാരായ വനിതകള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കും 30,000 രൂപ ധനസഹായം നല്കുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പരിണയം എന്ന പേരിലെ ഈ പദ്ധതിക്ക് 1.44 കോടി രൂപയാണ് സർക്കാർ ഭരണാനുമതി നൽകിയിട്ടുള്ളത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് ഈ കാര്യം പറഞ്ഞത് .

ഈ തുക അനുവദിച്ചത് പാര്ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വഴിയാണ്.  ഈ പദ്ധതി പ്രകാരം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഭിന്നശേഷി വനിതകള്‍ക്കും അവരുടെ കുടുംബത്തിനും വിവാഹ സമയത്ത് ഒരു സഹായമാകും. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

- Sponsored Links -

വിവാഹ ധനസഹായത്തിനായി അപേക്ഷിക്കുന്നവര്‍ വിവാഹത്തിന് ഒരു മാസം മുൻപ് സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമർപ്പിക്കണം. മാതാപിതാക്കള്‍ ഭിന്നശേഷിക്കാരാണെങ്കിൽ അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് വരെ ധനസഹായത്തിന് അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് വേണ്ടി മാത്രമേ അപേക്ഷിക്കാൻ കഴിയു. വിവാഹത്തിന് മുന്‍പ് അപേക്ഷകൻ മരണപ്പെട്ടാൽ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കാന്‍ ചമുതലയുള്ള മറ്റ് അംഗത്തിനോ ഈടിന്‍മേല്‍ ധനസഹായം ലഭിക്കുന്നതാണ്.

വിവാഹ൦ കഴിഞ്ഞ് 6 മാസം വരെയുള്ള കാലതാമസം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും 6 മുതൽ 1 വര്‍ഷംവരെയുള്ള അപേക്ഷകളില്‍മേല്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും തക്കതായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ ധനസഹായം അനുവദിക്കാവുന്നതാണ്.

- Sponsored Links -

Leave a Reply