അമ്മമാർക്ക് കുട്ടികളെ നോക്കാൻ സഹായകമാകുന്ന ഒരു പദ്ധതി, മാതൃജ്യോതി പദ്ധതി. പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി അമ്മർമാർക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്.
വിവിധതരം വെല്ലുവിളികളുള്ള അമ്മമാർക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. ആദ്യത്തെ രണ്ട് വർഷം വരെ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം ലഭിക്കും. വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കേരള സർക്കാർ 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികൾ കാരണം ജോലിക്ക് പോകാൻ സാധിക്കാതെ മറ്റു വരുമാനങ്ങളില്ലാതെ കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നത് ഉറപ്പാണ്. മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത് കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് കുഞ്ഞിനെ സംരക്ഷിക്കാൻ വേണ്ടി ധനസഹായം എന്ന ലക്ഷ്യത്തോടെയാണ്. ഒരു ലക്ഷ രൂപയിൽ താഴെ വരുമാനം ഉളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ , അങ്ങനെ ഒരു വർഷം 24,000 രൂപയും രണ്ട് വർഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. 24 മാസത്തെ ആനുകൂല്യം ലഭികാനായി മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുക .ഇനി അപേക്ഷ സമർപ്പിക്കുന്നത് മൂന്ന് മാസ൦ മുതൽ ഒരു വർഷം വരെ കഴിഞ്ഞിട്ട് ആണെങ്കിൽ അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് നോക്കാം.കാഴ്ചവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്), ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ് ബുക്കിന്‍റെ വിവരങ്ങ. അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

by