സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിശോധനകൾ കർശനമാക്കി തുടങ്ങി. 2021 ഏപ്രിൽ ആറിനു സംസ്ഥാനത്ത് ഇലക്ഷൻ നടക്കാൻ പോവുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം പരിശോധനയുടെ ഭാഗമായി കേരള പോലീസിനെയും ഫ്ലയിങ് സ്കൂളിനെയും പരിശോധനകൾ നടക്കുന്നുണ്ട്.
വ്യക്തമായ രേഖകൾ ഇല്ലാതെ പണം കൈവശം വച്ചു പോകുന്ന ആളുകളെയാണ് പിടിക്കപ്പെടുന്നത്. ഇത് പ്രകാരം രേഖകളില്ലാതെ അമ്പതിനായിരം രൂപയുടെ മുകളിൽ പണം കൈവശം വെച്ച് യാത്ര ചെയ്താൽ നിങ്ങൾ പിടിക്കപ്പെടും. അതുകൊണ്ട് ഇത്രയും തുക കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ അതിന് തക്കതായ രേഖകൾ കൂടി സൂക്ഷിക്കാൻ ശ്രദ്ധിക്കുക .ഇനി ഇത്തരത്തിൽ നിങ്ങളുടെ പണം പിടിക്കപ്പെട്ട ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
ഏതു ജില്ലയിൽ വച്ചാണോ നിങ്ങളുടെ പണം പിടിക്കപ്പെടുന്നത്,അതാത് ജില്ലകളിൽ ബന്ധപ്പെടാൻ ഒരു അപ്പീൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ഫിനാൻസ് ഓഫീസർമാർ ആയിരിക്കും ഈ കമ്മിറ്റിയുടെ ചെയർമാന്മാർ. ബാങ്ക് വഴി 1 ലക്ഷം രൂപക്ക് മുകളിൽ പണമിടപാട് നടത്തുമ്പോൾ വ്യക്തമായ സോഴ്സ് കാണിക്കേണ്ടി വരും. മദ്യം മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവ കൈവശം വെച്ച യാത്ര ചെയ്യുന്നവർക്കെതിരെയും നടപടികൾ സ്വീകരിച്ചേക്കും.
https://youtu.be/J9RMNgECMJ8

by