നമുക്ക് അറിയാം ലോകംദ്രുത വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് ആനുപാതികമായി ലോകത്തിന്റെ കാഴ്ചപ്പാടുകളും രീതികളും ചിട്ടവട്ടങ്ങളും ഒക്കെ തന്നെയും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഇന്നത്തെ കാലത്തു വിപണിയിൽ ഏതൊരു വസ്തു എടുത്ത് നോക്കിയാൽ തന്നെയും അതിലൊക്കെ തന്നെയും മായം അടങ്ങിയതായി കാണാം. അതൊക്കെ തന്നെ ഒരു പ്രൊഡക്ടിന്റെ ഗുണമേന്മയെ കുറയ്ക്കുന്നു. പ്രിസർവേറ്റിവ്സുകളും മറ്റു കളറുകളും ഒക്കെ തന്നെ ആ ഒരു പ്രൊഡക്ടിന്റെ യഥാർത്ഥ ഗുണഗണത്തെ മാറ്റുകയും, മറിച് അതിന്റെ പുറം മോഡി കൂട്ടുകയും ചെയ്യുന്നു.
പണ്ട് കാലത്തെ അപേക്ഷിച്ചു നമ്മൾ മലയാളികൾ ഇപ്പോൾ കൂടുതൽ ഹെൽത് കോൺഷ്യസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ മാർക്കറ്റിൽ നിന്നും എന്ത് വസ്തു വാങ്ങിക്കുകയാണെങ്കിലും അതിന്റെ എല്ലാകാര്യങ്ങളും ഏകദേശം മനസ്സിലാക്കിക്കൊണ്ടായിരിക്കും ആ ഒരു പ്രോഡക്റ്റ് വാങ്ങിക്കുകയുള്ളു. അത് കൊണ്ട് തന്നെ പ്രിസർവേറ്റിവുകൾ അടങ്ങാത്ത ഉത്പന്നങ്ങൾക്ക് ഡിമാൻഡ് തീർച്ചയായും കൂടുതൽ ആയിരിക്കും. എത്ര പണം മുടക്കിയും വാങ്ങിക്കാൻ തയ്യാറുമാണ്.
നമുക്ക് അറിയാം നമ്മുടെ കേരളത്തിൽ ഒരു കാലത്തു ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം തന്നിരുന്ന ഒരു കൃഷി ആയിരുന്നു നാളികേര കൃഷി. ഇടക്കാലത്തു വില ഇടിവ് കാരണം ഇത് ഒന്ന് പിന്നോട്ട് പോയെങ്കിലും ഇപ്പോൾ നാളികേരത്തിനും അനുബന്ധ ഉത്പന്നങ്ങൾക്കും നല്ല ഡിമാൻഡ് തന്നെയാണ്.
നാളികേരത്തിൽ നിന്നും അനുബന്ധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് കമ്പനികൾ ഇടക്കാലത്തു ഒരുപാട് രൂപപ്പെട്ടിട്ടുണ്ട്. ഇവ എല്ലാം അന്യ സംസ്ഥാനങ്ങളിൽ ആണെന്ന് മാത്രം. നാളികേരത്തിൽ നിന്നും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പ്രോഡക്റ്റ് ആൺ ഇളനീർ ചിപ്സ്. ഇപ്പോൾ പൊതു വിപണികൾ കീഴടക്കിയിട്ടുള്ള ചിപ്സുകളിൽ നിന്നൊക്കെ ഇവ വ്യത്യസ്തമാണ്. കാരണം പ്രിസർവേറ്റിവ്സുകളോ മറ്റു കളറിംഗ് ഏജന്റുകളോ ഒന്നും തന്നെ അടങ്ങിയിട്ടില്ലാത്ത ശുദ്ധമായ ഒരു പ്രോഡക്റ്റ് ആണിത്. മാർകെറ്റിൽ മത്സരിക്കാൻ ഇവയ്ക്ക് മറ്റു അപരന്മാർ ഇല്ല എന്നുള്ളതും ഒരു നേട്ടമായി കാണാവുന്നതാണ് .
ഇതിനു വേണ്ട അസംസ്കൃത വസ്തുക്കൾ സുലഭമായി ഇവിടെ തന്നെ കിട്ടുന്നു എന്നുള്ളതും ഈ പ്രൊഡക്ടിന്റെ വ്യവസായ സംരംഭത്തിന് അനുകൂല ഘടകമാണ്. ഇതിനു വേണ്ടി വെറും 500 സ്കൊയർഫീറ്റ് ഉള്ള കെട്ടിടം തന്നെ ധാരാളമാണ്. കൂടാതെ സ്ത്രീ തൊഴിയാളികളെയും അത് പോലെ അതിവിദഗ്ധ തൊഴിലാളികളെ ആവശ്യമില്ല എന്നുള്ളതും ആശ്വാസമാണ്. അത് പോലെ തന്നെ 8 മാസം വരെ ഈ ഒരു പ്രോഡക്റ്റ് കേട് കൂടാതെ വെക്കാം എന്നുള്ളതും ഒരു നേട്ടമാണ്. 50 കിലോഗ്രാം സംസ്കരണ ശേഷിയുള്ള ഒരു യൂണിറ്റിന് വേണ്ടി വരുന്ന കാപിറ്റൽ ഇൻവെസ്റ്റ്മമെന്റ് ഏകദേശം 3,90,000 രൂപയാണ്. അത് പോലെ 30 കിലോഗ്രാം കോക്കനട്ട് ചിപ്സ് സംസ്കരണത്തിന് വേണ്ടി വരുന്ന ഒരു ദിവസത്തെ ഏകദേശ ചിലവ് 10 ,545 രൂപയാണ് .
ഈ കണക്ക് പ്രകാരം നമുക്ക് ലഭിക്കുന്ന ഒരു ദിവസത്തെ ഏകദേശ ലാഭത്തുക 8,205 രൂപയാണ്. ഈ ഒരു സംരംഭം ആരംഭിക്കുവാൻ വേണ്ടി പഞ്ചായത്തിൽ നിന്നോ,മുൻസിപ്പാലിറ്റിയിൽ നിന്നോ ലഭിക്കേണ്ട ലൈസൻസ്, ലീഗൽ മെട്രോളജി വിഭാഗത്തിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്, ഫുഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നും ലഭിക്കേണ്ട ലൈസൻസ് തുടങ്ങിയവും, അത് പോലെ ജി എസ് ടി രജിസ്റ്റേഷനും നിർബന്ധമാണ്. ഇന്നത്തെ ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഉണ്ടാവാൻ സാധ്യതയുള്ള ഒരു വ്യവസായ സംരംഭമാണിത്.

by