ശശാസ്ത്ര ബീമാ സാൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 1522 കോൺസ്റ്റബിൾ (ട്രെഡ്സ് മാൻ തസ്തികയിലേക്കാണ് അവസരം. പത്താം ക്ലാസ് യോഗ്യതയുള്ള കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസര൦ തന്നെയാണ്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓൺലൈൻ ആയി ഓഗസ്ററ് 17 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.
കോൺസ്റ്റബിൾ (ഡ്രൈവർ)- 21 മുതൽ 27 വരെയാണ് പ്രായപരിധി. പത്താം ക്ലാസ് കൂടാതെ ഹെവി വെഹിക്കിൽ ലൈസൻസ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. കോൺസ്റ്റബിൾ ( ലബോറട്ടറി). 18-25 വയസ്സാണ് പ്രായപരിധി. സയൻസോട് കൂടി പത്താം ക്ലാസ് പാസായിരിക്കണം, കൂടാതെ ലബോറട്ടറി അസിസന്റന്റ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കോൺസ്റ്റബിൾ വെറ്ററിനറി- 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പര്യപരിധി. പത്താം ക്ലാസ് യോഗ്യത അല്ലെങ്കിൽ തത്തുല്യം, ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കോൺസ്റ്റബിൾ ആയ – 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.പത്താം ക്ലാസ്, ഫസ്റ്റ് എയ്ഡ് എക്സാം പാസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
കോൺസ്റ്റബിൾ (കാർപെന്റെർ, പ്ലംബർ, പെയ്ന്റർ) 18 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം, കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ 1 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ITI ൽ നിന്നും കൂടാതെ 1 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ 2 വർഷത്തെ ഡിപ്ലോമ ITI നിന്നും ബന്ധപ്പെട ട്രെഡിൽ നേടിയിരിക്കണം. ട്രെഡ് ടെസ്റ്റ് പാസായിരിക്കണം.
കോൺസ്റ്റബിൾ ( കുക്ക്, വാഷർമാൻ,ബാർബർ,സഫായിവാല,വാട്ടർ കരിയർ,വെയ്റ്റർ, ടൈലർ, ഗാർഡനർ, കോബ്ലർ) 18 വയസ്സ് മുതൽ 23 വയസ്സ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം, ITI സർട്ടിഫിക്കറ്റ് കൂടാതെ 1 വർഷത്തെ പ്രവർത്തി പരിചയം, അല്ലെങ്കിൽ 2 വർഷത്തെ ഡിപ്ലോമ ബന്ധപ്പെട്ട ട്രെഡിൽ, കൂടാതെ ട്രെഡ് ടെസ്റ്റ് ജയിച്ചിരിക്കണം.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓഗസ്റ്റ് 27ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വെബ്സൈറ്റ് ലിങ്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും താഴെ കൊടുത്തിട്ടുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by