കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാന മന്ത്രി ജീവന് ജ്യോതി യോജനയും പ്രധാന മന്ത്രി സുരക്ഷാ ഭീമാ യോജനയും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കുകൂടി ലഭ്യമാക്കു൦ എന്നാണ് ലഭിക്കുന്ന പുതിയ വാർത്തകൾ. എം ജീവന് ജ്യോതി യോജനയിൽ 18- 50 വയസ്സ് പ്രായമുള്ളവർക്കാണ് ചേരാൻ സാധിക്കുന്നത്. 2 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാൻ വര്‍ഷത്തില്‍ 330 രൂപ പ്രീമിയം അടച്ചാല്‍ മതിയാകും.
അതായത് അക്കൗണ്ട് ഉടമ മരിച്ചാല്‍ രണ്ടുലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും. പ്രധാന മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കാൻ 12 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ മതിയാകും.ഈ ഒരു പദ്ധതി പ്രകാരം അക്കൗണ്ട് ഉടമ അപകടത്തില്‍മരിച്ചാല്‍ രണ്ടുലക്ഷം രൂപയും അപകടത്തില്‍ ഭാഗികമായി വൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് ചേരാനുള്ള യോഗ്യത.
ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം ജന്‍ധന്‍ അക്കൗണ്ടുള്ളത് 40.35 കോടിയിൽ കൂടുതൽ പേർക്കാണ്. ഏകദേശം 1.31 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ട്. 55 % അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. ഒരു അക്കൗണ്ടിലെ ആവറേജ് നിക്ഷേപം 3,239 രൂപയാണ്. ഈ പദ്ധതി 2015ല്‍ തുടങ്ങിയതാണെങ്കിലും ഇപ്പോൾ രണ്ടര ഇരട്ടി വര്‍ധനയണ് ഉണ്ടായിട്ടുള്ളത്. ജന്‍ധന്‍ അക്കൗണ്ട് പദ്ധതി തുടങ്ങിയത് . എല്ലാകുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ്.

by