ഇന്ന് നമ്മുടെ നാട്ടിൽ നിരവധി ആളുകളാണ് വീടുകളിലിരുന്ന് നിരവധി സംരംഭങ്ങൾ ചെയ്ത് വരുന്നത്. അച്ചാർ, മുളക്പൊടി, ചിപ്സ് അങ്ങനെ തുടങ്ങി ഒട്ടനവധി സാധനങ്ങൾ വീട്ടിലിരുന്ന് നിർമിച്ച് വില്പന നടത്താറുണ്ട്. എല്ലാ തരം സംരംഭങ്ങൾക്കും ആവശ്യമായ ഒരു മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ ബ്രാൻഡ് പേര്, വില, എക്സ്പയറി തീയതി,തൂക്കം അങ്ങനെ ഒരുപാട് വിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ തയ്യാറാക്കുന്ന ഒരു മെഷീൻ ആണിത്.
സാധാരണയായി വീട്ടിൽ ബിസിനസ് നടത്തുന്ന ആളുകൾ ഇത്തരം സ്റ്റിക്കറുകൾ ബൾക്ക് ആയി പുറത്ത് നിന്ന് വാങ്ങാറാണ് പതിവ്. ഈ മെഷീൻ ഉപയോഗിച്ച് നിങ്ങൾക്ക് ലഭിക്കുന്ന സവിശേഷതകൾ രണ്ടാണ്. ഒന്ന് നിങ്ങളുടെ സംരംഭത്തിന് ആവശ്യമായ സ്റ്റിക്കറുകൾ വളരെ കുറഞ്ഞ ചിലവിൽ ലഭിക്കാൻ ഈ മെഷീൻ സഹായിക്കും, മറ്റൊന്ന് ആവശ്യക്കാർക്ക് അവരുടെ ഇഷ്ടാനുസൃതം സ്റ്റിക്കറുകൾ ഉണ്ടാക്കി വിറ്റ് അതിൽ നിന്നും നല്ല വരുമാനം കണ്ടത്താം.
സ്റ്റിക്കർ പ്രിന്റിങ് മെഷീൻ എന്നാണ് ഇതിന്റെ പേര്. നമ്മുക്ക് പ്രിന്റ് ചെയ്യേണ്ട രീതിയിലുള്ള സ്റ്റിക്കർ ലാപ്ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഡിസൈൻ ചെയ്യാം. ഏകദേശം 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വില വരുന്ന മെഷീനുകൾ സ്റിക്കറിന്റെ വലുപ്പത്തിന് അനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിന്റെ മാർക്കറ്റിംഗ് വളരെ സാധ്യതയുള്ളതാണ്, കാരണം സ്റ്റിക്കറുകൾ എല്ലാ തരം സ്ഥാപനങ്ങളിലും ആവശ്യമായ ഒന്നാണ്. മെഷീൻ പ്രവർത്തനവും കൂടുതൽ വിവരങ്ങൾക്കും വീഡിയോ കാണുക.

by