കേരള ഹൈ കോടതിയുടെ പുതിയ വിജ്ഞാപനം. ഓഫീസിൽ അറ്റന്റന്റ് താതികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ്
(www.hckrecruitment.nic.in) വഴി ഓൺലൈനായി 14, ഒക്ടോബർ 2020. മുൻപായി സമർപ്പിക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കാനും കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
ഓഫീസർ അറ്റന്റന്റ് തസ്തികയിലേക്ക് 10 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 16500 – 35700/- രൂപ വരെയാണ്. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 28 വയസ്സാണ് പരമാവധി പ്രായപരിധി. SSLC അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. എഴുത്ത് പരീക്ഷയും ഇന്റർവ്യൂയും നടത്തിയാകും തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട രീതി- തലപര്യമുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യത ഉള്ളവർക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by