ഇന്ദിരാഗാന്ധി ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

- Sponsored Links -

നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴി കേന്ദ്ര സർക്കാരിന്റെ പങ്കാളത്തതോടെ വിദ്യാർഥിനികൾക്ക് ലഭിക്കുന്ന ഒരു ആനുകൂല്യമാണ് ഇവിടെ പറയുന്നത്. ഇന്ദിരാഗാന്ധി ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതിയാണിത്. ഈ സ്കോളര്ഷിപ്പിന് വേണ്ടി പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. മുൻവർഷങ്ങളിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഇപ്പോഴും പുതുക്കാനും അപേക്ഷിക്കാനും സാധിക്കുന്നതാണ്. അത് പോലെ പുതുതായി അപേക്ഷിക്കാനും പുതുക്കാനും വേണ്ടി അതാത് ഇന്സ്ടിട്യൂഷൻ തന്നെ വെരിഫിക്കേഷൻ പ്രൊസീഡ് ചെയ്യേണ്ടതാണ്.

അപേക്ഷിക്കുന്ന വിദ്യാർഥിനികളുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. പി ജി പഠിക്കുന്ന വിദ്യാർഥിനികൾക്ക് ലഭിക്കുന്ന ഈ സ്‌കോളർഷിപ്പ് ഒറ്റ പെൺകുട്ടിക്ക് മാത്രമാണ് ലഭിക്കുന്നത്. അതായത് മക്കളായി ഒരു പെൺകുട്ടി മാത്രമായിരിക്കണം, എന്നാൽ മാത്രമാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്. ഇരട്ട കുട്ടികളാണെങ്കിലും അപേക്ഷിക്കാവുന്നതാണ്.

- Sponsored Links -

ഒരു വർഷം കേന്ദ്ര ഒറ്റ പെൺകുട്ടിക്ക് നൽകുന്ന ആനുകൂല്യം 36,200 രൂപയാണ്. അങ്ങനെ 2 വർഷത്തേക്ക് ആകും ഈ തുക അക്കൗണ്ടുകളിലേക്ക് എത്തി ചേരുക. അധാർകാർഡുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം. ഡി ബി ടി ആയിട്ടാകും തുക ലഭിക്കുന്നത്. ഡിഗ്രിക്ക് കൂടുതൽ മാർക്ക് വാങ്ങിയവർക്ക് പരിഗണന ഉണ്ടാകും. 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ അഫിഡവിറ് തയ്യാറാക്കണം. നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply