ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കോൺട്രാക്ട് ബേസിലാകും നിയമനം നടക്കുന്നത്. ഇന്റർവ്യൂ സ്ഥലം ” Administrative Block, JIPMER, Puducherry.” 23.09.2020തീയതിയിലാകും ഇന്റർവ്യൂ നടക്കുന്നത്.
20 ഒഴിവുകളാണ് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ഉള്ളത്. പ്രതിമാസം 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും വേർഡ് പ്രോസസ്സിലും എക്സലിലും കഴിവുണ്ടായിരിക്കണം. 30 വയസ്സാണ് പരമാവധി പ്രായപരിധി.
ജനറൽ വിഭാഗത്തിന് 500 രൂപയും SC/ST വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷാഫീസ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അടയ്ക്കാവുന്നതാണ്. തുക അടച്ചതിന്റെ കോപ്പിയും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള രേഖകളും ആയി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷകൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അവസാന തീയതി 18.09.2020.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by