ഒട്ടുമിക്ക ആളുകളും പാതി വഴിയിൽ ഉപേക്ഷിച്ചു വരുന്ന ഒരു സംരംഭമാണ് അക്ഷയ സെന്ററുകൾ തുടങ്ങുന്ന കാര്യം. പലരും ഇതിലേക്ക് ഇറങ്ങിത്തിരിക്കുകയും എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പാതി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് ആ സാങ്കേതിക തടസ്സങ്ങൾ എന്ന് നമുക്ക് നോക്കാം.
ഇന്ന് ഏതൊരു അക്ഷയ കേന്ദ്രങ്ങളിൽ സന്ദർശിച്ചാൽ തന്നെയും വളരെ അധികം തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. ഇതിന് പ്രധാന കാരണം മറ്റു ബ്രാഞ്ചുകൾ ഇല്ലാത്തത് തന്നെയാണ്. പക്ഷെ ഗവണ്മെന്റ് അംഗീകാരം ലഭിച്ചാൽ നല്ല ഒരു ബിസിനെസ്സ് സംരംഭമാണ് എന്നുള്ളതിൽ യാതൊരു സംശയവുമില്ല.
അത്രമാത്രം ആളുകൾ അക്ഷയ സെന്ററുകളെ ആശ്രയിച്ചിരിക്കുന്നുണ്ട്. അക്ഷയ സെന്ററുകൾ തുടങ്ങാൻ വേണ്ടി അപേക്ഷിക്കാൻ നിങ്ങൾ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തുടങ്ങിയവയാണ്. അതിന് പുറമെ നിങ്ങൾക്ക് ഇപ്പോൾ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന കംപ്യുട്ടർ സ്ഥാപനങ്ങൾ ഉണ്ടായിരിക്കണം എന്നും ഇപ്പോൾ ഡിമാൻഡ് ചെയ്യുന്നുണ്ട്.

by