റേഷൻ കാർഡ് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താൾക്ക് പ്രധാനമായ ഒരു അറിയപ്പാണ് ഇവിടെ നമ്മൾ നോക്കുവാൻ പോകുന്നത്. നിലവിലുള്ള റേഷൻ കാർഡുകൾക്ക് പകരം ജനുവരി മുതൽ പുതിയ സ്മാർട്ട് റേഷൻ കാർഡ് വരാൻ പോകുന്നു. സാധാരണ റേഷൻ കാർഡിൽ നിന്നും ഒട്ടേറെ മാറ്റങ്ങളാണ് വരാൻ പോകുന്ന സ്മാർട്ട് കാർഡിലുള്ളത്. ക്യുആർ കോഡും, ബാർ കോഡ് അടങ്ങിട്ടുള്ളതാണ് സ്മാർട്ട് റേഷൻ കാർഡ്.
നമ്മളുടെ എല്ലാവരും തിരിച്ചറിയൽ കാർഡായി ഉപയോഗിക്കുന്ന ആധാർ കാർഡ് പോലെയാണ് റേഷൻ കാർഡിന്റെ പതിപ്പ്. ഫോട്ടോയും മറ്റ് കാര്യങ്ങൾ ഉള്ളതിനാൽ ഇത് തിരിച്ചറിയൽ കാർഡായും ഉപഭോക്താൾക്ക് ഉപയോഗിക്കാം. ഇനി മുതൽ റേഷൻ കടയിൽ ക്യു ആറ് കോഡ് സ്കാനറും വെക്കുന്നതായിരിക്കും. സ്കാനിംഗ് ചെയുമ്പോൾ ഉപഭോക്താവിന്റെ വിശദ വിവരങ്ങൾ അതിൽ തെളിയും.
നിലവിൽ റേഷൻ കാർഡിന്റെ കാലാവധി 2022 വരെ ആണെങ്കിൽ ജനുവരി മുതൽ ഈ ഒരു നയം നടപ്പിലാക്കും. ക്യു ആർ കോഡ് റേഷൻ കാർഡിൽ വെക്കുബോൾ വിവരങ്ങൾ ചോർക്കാനുള്ള സാധ്യത ഏറെ കുറവാണെന്നാണ് സിവിൽ സപ്ലൈകോ അധികൃതകർ പറയുന്നത്.

by