കേരള സർക്കാർ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഒരു വായ്പ പദ്ദതിയെ കുറിച്ചാണ്. ഏകദേശം 50 ലക്ഷം രൂപ വരെ ലഭിക്കുന്ന ഈ പദ്ദതി ചെറിയ പലിശയിൽ ലഭ്യമാണ്. കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻസിയൽ കോര്പറേഷനാണ് ഈ പദ്ദതി നടപ്പിലാക്കുന്നത്. വെറും 7% പലിശ നിരക്ക് കൊണ്ട് 50 ലക്ഷം രൂപവരെ നേടുവാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
എന്നാൽ പ്രവാസികൾക്ക് വെറും 4% പലിശ നിരക്കിൽ ഈ വായ്പ ലഭ്യമാണ്. മറ്റൊരു പ്രധാന സവിശേഷത പെട്രോൾ, ഡീസൽ വാഹങ്ങൾക്ക് ഈ വായ്പ ലഭ്യമല്ല. മറിച്ച് എലെക്ട്രിക്കൽ വാഹനങ്ങൾക്ക് മാത്രമേ ഈ ലോൺ അനുവദികുള്ളു. അതുകൂടാതെ ഓൺ റോഡ് വില വരെ ഈ ലോണിൽ നിന്നും ലഭിക്കുന്നതാണ്.
പല ജില്ലകളിലും ചാർജിങ് ബൂത്ത് കേരള സർക്കാർ നടപ്പിലാക്കിട്ടുണ്ട്. വൈദ്യുതി വാഹനങ്ങൾ വാങ്ങിക്കുന്നത് പ്രവാസികൾക്കും, സാധാരണകാർക്കും ഏറെ സഹായകരമാണ്. അപ്ലിക്കേഷൻ ഫോമുകൾ, മറ്റ് വിശദമായ കാര്യങ്ങൾ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന കെഎഫ്സിയുടെ മറ്റ് ബ്രാഞ്ചുകളിൽ നിന്നും ലഭിക്കുന്നതാണ്.

by