വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക

- Sponsored Links -

വോട്ട് ചെയ്യാൻ പോകുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നോക്കുവാൻ പോകുന്നത്. വോട്ട് ചെയുവാൻ പോകുമ്പോൾ കൈയിൽ ഒരു പേന കരുതണം എന്നതാണ് ആദ്യത്തെ ശ്രദ്ധിക്കേണ്ട കാര്യം. അവിടെയുള്ള പേന ഉപയോഗിക്കുന്നത് ഹസ്താദാനം ചെയുന്നത് തുല്യമാണ്. അതുകൊണ്ട് തന്നെ മറ്റ് പേനകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.മാസ്ക് നിർബന്ധമായി ധരിച്ചു വോട്ടർമാർ അകലം പാലിച്ചു നിൽക്കണം എന്നതാണ് അടുത്ത ശ്രദ്ധിക്കേണ്ട കാര്യം.

വോട്ടർമാരുടെ ഐഡി പരിശോധിച്ചതിനു ശേഷം അകത്തേക്ക് പ്രവേശിക്കാം. ഒരേ സമയം ബൂത്തിൽ മൂന്നു വോട്ടർമാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു. വോട്ടർ പട്ടികയിൽ നമ്പർ രേഖപെടുത്തിയ ശേഷം ഒരു സ്ലിപ് നൽകും. അതിനുശേഷം പ്രിസൈഡിങ് ഓഫീസർ സ്ലിപ് വാങ്ങിച്ചു വെച്ചതിനു ശേഷം വോട്ട് ചെയുവാൻ അനുവദിക്കും. എന്നാൽ വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പലരും അമർത്തിയ ബട്ടണിൽ അമർത്തുന്നത് ഹസ്താദാനം ചെയുന്നത് തുല്യമാണ്.

- Sponsored Links -

സ്വന്തം പേനയുടെ പുറം ഉപയോഗിച്ച് ബട്ടണിൽ അമർത്താൻ ശ്രമിക്കുക. വോട്ട് ചെയ്ത ശേഷം നിങ്ങളുടെ തിരിച്ചറിയൽ കാർഡും പേനയും കൈകളും നന്നായി സാനിറ്റൈസ്ർ ഉപയോഗിച്ച് വൃത്തിയാക്കാൻ മറക്കരുത്. വീട്ടിൽ എത്തിയത്തിനു ശേഷം മാസ്കും വസ്ത്രങ്ങളും സോപ്പ് വെള്ളത്തിൽ മുക്കിവെക്കുക. ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം വസ്ത്രങ്ങൾ കഴുകുക. കുറഞ്ഞത് ഇരുപത് സെക്കന്റ്‌ സോപ്പ് ഉഓയോഗിച്ചു ശരീരം നന്നായി വൃത്തിയാക്കുക. നമ്മളുടെയും സുരക്ഷയും മറ്റുള്ളവരുടെയും സുരക്ഷയും നമ്മളുടെ കടമായാണ്.

- Sponsored Links -

Leave a Reply