നിങ്ങൾ ഏതെങ്കിലും തരത്തിൽ ബാങ്കുകളിൽ നിന്നും ലോണുകൾ എടുത്തിട്ടുണ്ടോ? വീട് വെക്കുന്ന ആവശ്യത്തിനോ വാഹങ്ങങ്ങൾക്കോ ഒക്കെ ലോണുകൾ എടുത്തിട്ടുള്ളവരുടെ ശ്രദ്ധയിലാണ് ഈ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് മാസം എന്നത് ലോൺ എടുത്തവർക്ക് പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് വലിയ ഒരു തുക ഫൈൻ ആയി അടയ്‌ക്കേണ്ട അവസ്ഥ വന്നേക്കാം. ഈ വിഷയത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്, തുടർന്ന് വായിക്കുക.
പല ആളുകൾ നിരവധി ആവശ്യങ്ങൾക്കായി ലോൺ എടുത്തിട്ടുള്ളവരാണ്, ഇതിൽ കൂടുതൽ ആളുകളും ഭവനം നിർമിക്കാനും വാഹനങ്ങൾ വാങ്ങാനും ലോൺ എടുത്തവരായിരിക്കും. ലോക്കഡൗൺ പശ്ചാത്തലത്തിൽ മൊറൊട്ടോറിയം അപ്ലൈ ചെയ്‌തത് കൊണ്ട് ഈ കഴിഞ്ഞ 6 മാസം നിങ്ങൾക്ക് ലോൺ എമൗണ്ട് ഒന്നും അടയ്‌ക്കേണ്ട ആവശ്യം വന്നിട്ടില്ലായിരിക്കും. റിസേർവ് ബാങ്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയം കാലയളവിലെ ലോൺ എമൗണ്ടിന്റെ പലിശ നിങ്ങൾ അടയ്‌ക്കേണ്ടി വരും.
ഇത് ലോൺ അമൗണ്ടിന്റെ കൂടെ ഒരുമിച്ചോ അല്ലെങ്കിൽ തവണകളായോ അടയ്‌ക്കേണ്ടി വരും. മാത്രമല്ല സെപ്റ്റംബർ മാസം മുതൽ മൊറൊട്ടോറിയം ഉണ്ടാകാൻ സാധ്യതയില്ല, അത് കൊണ്ട് തന്നെ അടുത്ത മാസം മുതൽ ലോൺ അടവിനുള്ള തുക കണ്ടെത്തേണ്ടി വരും. മൊറൊട്ടോറിയം സമയത്ത് പല സ്വകാര്യ ബാങ്കുകളുടെയും പലിശ വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്, മാത്രമല്ല ഇതിൽ ലോൺ തുകയിൽ മുതലിൽ ചേർക്കുകയും ചെയ്യും. ഇങ്ങനെ ആണെങ്കിൽ ഒരു വലിയ തുക തന്നെ അടയ്‌ക്കേണ്ടി വരും. തിരിച്ചുവടും അധികമായി അടയ്‌ക്കേണ്ട പലിശയും മറ്റു വിവരങ്ങളും ബാങ്കുമായി ബന്ധപ്പെട്ട് മനസ്സിലാക്കുക.

by