മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് 292 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഓൺലൈൻ അപേക്ഷകൾ മാർച്ച് 10 മുതൽ ഏപ്രിൽ രണ്ടുവരെ സമർപ്പിക്കാവുന്നതാണ്.
| തസ്തിക | ശമ്പളം | ഒഴിവുകളുടെ എണ്ണം |
|---|---|---|
| അസിസ്റ്റൻറ് മാനേജർ | 50,000 – 1,60,000 | 06 |
| സ്റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഓപ്പറേറ്റർ | 33,000 – 67,300 | 184 |
| മൈന്റൈനർ സിവിൽ | 19,500 – 39,900 | 24 |
| മൈന്റൈനർ ഇലക്ട്രിക്കൽ | 19,500 – 39,900 | 52 |
| മൈന്റൈനർ എസ്&ടി | 19,500 – 39,900 | 24 |
അസിസ്റ്റൻറ് മാനേജർ, സ്റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഓപ്പറേറ്റർ, മൈന്റൈനർ സിവിൽ, മൈന്റൈനർ ഇലക്ട്രിക്കൽ, മൈന്റൈനർ എസ്&ടി എന്നീ തസ്തികകളിലാണ് അവസരം. അസിസ്റ്റൻറ് മാനേജർ തസ്തികയിലെ അപേക്ഷിക്കാനുള്ള യോഗ്യത വിരുദ്ധമാണ്. ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, എന്നീ വിഭാഗത്തിൽ പോളിടെക്നിക് എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് സ്റ്റേഷൻ കൺട്രോളർ ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് ജയിച്ചവർക്ക് ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മൈന്റൈനർ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ജനറൽ / EWS/ OBC വിഭാഗങ്ങൾക്ക് 590 രൂപയും SC/ ST/ BC/ MBC/ PWD (PH) വിഭാഗങ്ങൾക്ക് 236 രൂപയുമാണ് അപേക്ഷാ ഫീസ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by