ബൾബ് നിർമാണം, മികച്ച ലാഭം

- Sponsored Links -

സ്വന്തമായി ഒരു സംര൦ഭം തുടങ്ങാം, അതും പ്രതിമാസം ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുമാനം. ഈ ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. എല്ലാ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് LED ബൾബുകൾ. ഇതിന്റെ നിർമാണം രീതിയും ആവശ്യമായ മെഷീനുകളും അതിന്റെ വരവ് ചിലവ് വിവരങ്ങളുമാണ് തുടർന്ന് വിവരിക്കുന്നത്. 3 മെഷീനുകൾ ആണ്‌ ഇതിനാവശ്യം, ഒന്ന് സിങ്ക് പ്രസ് മെഷീൻ (ഏകദേശം 3000 രൂപ), പഞ്ചിങ് മെഷീൻ (750 രൂപ),സോൾഡറിങ് സെറ്റ് ( 500 രൂപ ).

ഈ 3 മെഷീനുകളും ഓൺലൈൻ സൈറ്റുകളിൽ വാങ്ങാൻ സാധിക്കുന്നത്. ബൾബ് നിർമിക്കാൻ ആവശ്യമായ സാധനങ്ങൾ ഇതൊക്കെയാണ്, ബൾബ് കവർ, ലാമ്പ് ബോഡി, RC ഡ്രൈവർ, LED pcb, കൂടാതെ ബേസ് . B 22 ബേസ് തന്നെയാണ് ഉത്തമം. ഒരു ബൾബിൽ നിർമിക്കാൻ ആവശ്യമായ ചിലവെത്രയെന്ന് നോക്കാം. ബൾബ് അസ്സംബിൽ കിറ്റ് 20 രൂപ, പാക്കിങ് കവർ 5, ലേബർ 5, അങ്ങനെ മൊത്തം 30 രൂപയാണ് ഒരു ബൾബ് നിർമിക്കാൻ അകെ ചിലവാകുന്നത് .75 രൂപ വരെ വിലയിൽ ഈ ബൾബ് വിൽക്കാനാകും. അങ്ങനെ ഒരു ബൾബിന്റെ പുറത്ത് 45 രൂപ വരെ ലാഭം .

- Sponsored Links -

ഒരു ദിവസം ഒരാൾക്ക് മാത്രം ഏകദേശം 200 ബൾബ് വരെ നിർമിക്കാൻ കഴിയും. ഇങ്ങനെ കണക്ക് കൂട്ടിയാൽ മൊത്തത്തിൽ 9000 രൂപ ഒരു ദിവസം ലാഭം കിട്ടും. ഇതിൽ ഒരു ദിവസം വില്പനക്ക് വേണ്ടി വരുന്ന ചിലവുകൾ ഏകദേശം 2000 രൂപയായിരിക്കും. ഇതേ രീതിയിൽ കണക്ക് ന്നോക്കിയാൽ 7000 രൂപയാണ് ഒരു ദിവസം കയ്യിൽ വരുന്നത്. ലേബർ ഇല്ലാതെ നമ്മൾ തന്നെ നിർമിച്ചാൽ ആ തുക കൂടി ലഭിക്കാൻ കഴിയും. ഇതെങ്ങനെയാണ് നിർമിക്കുന്നതെന്നും മറ്റ് വിവരങ്ങൾക്കും തുടർന്നുള്ള വീഡിയോ കാണുക.

- Sponsored Links -

Leave a Reply