കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആദ്യഘട്ട ലോക്കഡൗൺ സമയത്ത് 1000 രൂപ ധനസഹായം റേഷൻ കാർഡ് ഉള്ള സാധാരണക്കാർക്ക് ലഭിച്ചിരുന്നു. ഈ തുക അർഹതപ്പെട്ടവരിലേക്ക് വിതരണം ചെയ്തത് സഹകരണ സംഘങ്ങൾ വഴിയായിരുന്നു. ഇതിന്റെ രണ്ട ഘട്ടം എന്ന രീതിയിൽ വീണ്ടും 1000 രൂപയുടെ വിതരണം ആരംഭിക്കുന്നു എന്നാണ് ലഭിക്കുന്ന വാർത്തകൾ. ആർക്കൊക്കെയാണ് ഇത് ലഭിക്കുന്നതെന്നും എങ്ങനെയാണ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
നിരവധി പദ്ധതികളും ആനുകൂല്യങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖാപിച്ചിരുന്നു, അതിൽ പലതും ജനങ്ങളിലേക്ക് എത്തുകയും ചെയ്തു. ഇത്തരത്തിൽ സാധാരണക്കാർക്ക് ഏറെ സഹായകമാകുന്ന 1000 രൂപയുടെ ധനസഹായം വീണ്ടും ജനങ്ങളിലേക്ക് ലഭ്യമാക്കാൻ സർക്കാർ തീരുമാനം. ഇതിന് വേണ്ടിയുള്ള അപേക്ഷകൾ ഓഗസ്റ്റ് 15 വരെ മാത്രമാണ് സ്വീകരിക്കുന്നത്.
തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കാണ് ഈ 1000 രൂപയുടെ ധനസഹായം ലഭിക്കുന്നത്. കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വെൽഫയർ യൂണിറ്റ് വഴിയാണ് ഈ തുക വിതരണം നടത്തുന്നത്. ഈ തുകയ്ക്ക് വേണ്ടി നിർമാണ തൊഴിലായി ജില്ല ക്ഷേമനിധി ഓഫീസിൽ ഓഗസ്റ്റ് 15 മുൻപ് തന്നെ അപേക്ഷിക്കുക. ഇത് പോലെ ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസ സഹായം നൽകുന്നതിനുള്ള അപേക്ഷയും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

by