നമുക്ക് അറിയാം നമ്മുടെ പ്രതിമാസ വരുമാനത്തിന്റെ ഒരു വലിയ ശതമാനം തന്നെ നമ്മൾ പതിവായി വൈദ്യുത ബില്ലിന് വേണ്ടി നീക്കി വെക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ വീടുകളിലെ നിത്യോഉപയോക ബൾബുകളായ ഫിലമെന്റ് ബൾബുകളും സി എഫ് എൽ ബൾബുകളും മാറ്റി നിർത്തിക്കൊണ്ട് പകരം കുറഞ്ഞ വൈദ്യുത നിരക്കും പരിസ്ഥിതി സൗഹാർദ്ദവുമായ എൽ ഇ ഡി ബൾബുകൾ വെക്കുകയാണെങ്കിൽ നമ്മുടെ ഈ കൂടിയ നിരക്കിലുള്ള ഈ വൈദ്യുത ബില്ലിനെ ഒരു പരിധി വരെ നമുക്ക് കുറച്ചു കൊണ്ടുവരാനായി സാധിക്കുന്നതാണ്.ഈ ഒരു ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് നമ്മൾ മിക്ക ആളുകളും കേട്ടറിഞ്ഞ “കെ എസ് ഇ ബിയുടെ ഫിലമെന്റ് രഹിത കേരളം” എന്ന പദ്ധതി.
ഈ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ 9 വാട്ട് പവർ ഉള്ള എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ്. ഈ പദ്ധതിയിലേക്ക് ഇതിനോടകം തന്നെ 13 ലക്ഷം വരുന്ന കുടുമ്പങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു വേണ്ടി 1 കോടിയോളം വരുന്ന ബൾബുകളാണ് കെ എസ് സി ബി വിതരണത്തിനായി ഇറക്കുന്നത് എന്നാണ് നിലവിൽ കിട്ടിയ വിവരം. ഈ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേക കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോൾ വിതരണം ചെയ്യുന്നത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌ത ആളുകൾക്കുള്ള ബൾബുകളാണ്.
ഈ ഒരു പദ്ധതിയുമായി ബന്ധപ്പെട്ടു കുറച്ചു നിർദേശങ്ങൾ ഇപ്പോൾ കെ എസ് സി ബി പുറപ്പെടുവിച്ചിട്ടുണ്ട്. സെക്ഷൻ ഓഫീസിൽ നിന്നും ബൾബുകൾ കെ എസ് സി ബിയുടെ ജീവനക്കാർ നേരിട്ട് നിങ്ങളുടെ വീടുകളിൽ എത്തിക്കുമെന്നാണ് അറിയിക്കുന്നത്. ദിവസവും സമയവും കൃത്യമായി നിങ്ങളുടെ മൊബൈലിൽ എസ് എം എസ് ആയി വരുന്നതാണ്. ഈ ദിവസം നിങ്ങൾ വീടുകളിൽ ഇല്ല എങ്കിൽ നിങ്ങൾക്ക് പിന്നീട് ബൾബുകൾ ലഭിക്കണമെങ്കിൽ സെക്ഷൻ ഓഫീസുമായി നേരിട്ട് ബദ്ധപ്പെടേണ്ടതാണ്. കൂടാതെ ജീവനക്കാർ ബൾബുകൾ ഫിറ്റ് ചെയ്ത് തിരികെ പോകുന്ന സമയത്തു നിങ്ങളുടെ വീടുകളിലെ സി എഫ് എൽ ബൾബുകൾ നിങ്ങൾ അവർക്ക് നൽകേണ്ടതാണ്.
ഈ ബൾബുകളുടെ എണ്ണത്തിൽ യാതൊരു നിബന്ധനയും കെ എസ് സി ബി വെക്കുന്നില്ല. അത് പോലെ തന്നെ കഴിഞ്ഞ വർഷം ഈ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ബൾബുകൾ നൽകുന്നത്. അവർക്ക് രജിസ്റ്റർ ചെയ്ത ബൾബുകളുടെ എണ്ണത്തിന്റെ 25 ശതമാനം വരെ കൂടുതൽ നൽകാനും സാധിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി വില കുറച്ചിട്ട് നിങ്ങൾക്ക് ഈ ബൾബുകളുടെ വില നൽകേണ്ടതുണ്ട്. 65 രൂപയാണ് സബ്‌സിഡിയും മറ്റു ആനുകൂല്യങ്ങളും കുറച്ചതിന് ശേഷം നിങ്ങൾ നൽകേണ്ട തുക. ഒറ്റ തവണ ആയോ 6 ഘഡുക്കളായോ നിങ്ങൾക്ക് പലിശ രഹിതമായി കൊണ്ട് തന്നെ നിങ്ങളുടെ കറന്റ് ബില്ലിന്റെ കൂടെ അടയ്ക്കാവുന്നതാണ്.
കൂടാതെ ഓൺലൈൻ വഴിയും ഈ തുക അടയ്ക്കാൻ സാധിക്കും. നിങ്ങൾക്ക് നൽകുന്ന എൽ ഇ ഡി ബൾബുകൾക്ക് 3 വർഷത്തെ വാറന്റി നൽകിയിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ വല്ല കേടുപാടുകളും സംഭവിക്കുകയാണെങ്കിൽ നിങ്ങൾക്ക് സെക്ഷൻ ഓഫീസിൽ കൊണ്ട് കൊടുത്തു പുതിയ ബൾബുകൾ സ്വീകരിക്കാവുന്നതാണ്. അത് പോലെ 3 എൽ ഇ ഡി ബൾബുകൾ വീതം ഓരോ അങ്കണവാടികൾക്കും സൗജന്യമായി നൽകുമെന്നും അറിയിച്ചിട്ടുണ്.

by