കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിരവധി സാമ്പത്തിക സഹായവും പദ്ധതികളും ഒക്കെ പ്രഖ്യാപിക്കുകയുണ്ടായി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവർക്കും വളരെയധികം ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇവിടെ വിവരിക്കുന്നത്. ജോലി ഇല്ലാത്തവർക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും സാമ്പത്തിക സഹായമായി ഒരു ചെറിയ തുക കേന്ദ്ര സർക്കാർ തരുന്ന പദ്ധതിയാണിത്. ആർക്കൊക്കെയാണ് ലഭിക്കുന്നത്, എങ്ങനെയാണ് അപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർക്കും ജോലി ഇല്ലാത്തവർക്കും ശമ്പളം നൽകുന്നതായിരിക്കും. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിൽ നിന്നും കേന്ദ തൊഴിൽ മന്ത്രാലയം ആണ് നിങ്ങളിലേക്ക് ഈ സഹായം എത്തിക്കുന്നത്. 2018 ൽ രൂപീകരിച്ച ഈ പദ്ധതിയുടെ പേര് അടൽ ബിമിത് വ്യക്തി കല്യാൺ യോജന എന്നാണ്.
ലോക്കഡൗൺ സമയത്ത് ജോലി നഷ്ടപ്പെടുകയോ ജോലിക്ക് പോകാൻ കഴിയാത്തവരുമായി ഇ എസ് ഐ അംഗങ്ങൾക്കാണ് ഈ തുക ലഭിക്കുന്നത്. ഇ എസ് ഐ യിലേക്ക് പണം അടച്ച കാലയളവിലെ ശമ്പളത്തിന്റെ 25% തുകയാണ് കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നത്. ഒരു വർഷത്തെ കാലയളവുള്ള ഇ എസ ഐ അംഗങ്ങൾക്കും ഈ തുക ലഭിക്കുന്നതാണ്. ഇ എസ ഐ പണം അടയ്ക്കുന്ന സമയം 78 ദിവസം എങ്കിലും ജോലി ഉള്ളവർക്കാണ് ഈ തുക ലഭിക്കുന്നത്.

by