നമുക്ക് അറിയാം പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് അവരുടെ പെൺമക്കൾക്ക് വിവാഹപ്രായമാകുന്നതോടുകൂടി ഒരു വലിയ ഭാരം ഉള്ള പ്രതീതിയാണ് അനുഭവിക്കുന്നത്. വിവാഹച്ചിലവിനും മറ്റുമായി വരുന്ന സാമ്പത്തിക പ്രയാസങ്ങളാണ് ഇവയ്ക്കു പിന്നിലെന്ന് നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു കൈതാങ്ങ് എന്നോണം സംസ്ഥാന സർക്കാർ
1 ലക്ഷം രൂപ വരെ ധനസഹായമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന്റെ “മംഗല്യ സമുന്നതി” എന്ന പദ്ധതി പ്രകാരമാണ് ഈ ധനസഹായം നടപ്പിലാക്കുന്നത്.
ഫെബ്രുവരി 19 ആണ് ഇതിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കം നിൽക്കുന്ന യുവതികളുടെ മാതാപിതാക്കൾക്കാണ് ഈ ഒരു സഹായം ലഭ്യമാകുന്നത്. പെൺകുട്ടിക്ക് 22 വയസ്സോ അതിന് മുകളിലോ പ്രായം ഉണ്ടായിരിക്കണം എന്നത് അപേക്ഷിക്കാനുള്ള ഒരു മാനദണ്ഡമാണ്. സംവരണേതര വിഭാഗത്തിൽ പെടുന്ന യുവതികൾ ആണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അതേപോലെ അപേക്ഷകന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാനും പാടുള്ളതല്ല. വിവാഹിതയായ പെൺകുട്ടിയുടെ അച്ഛനോ അമ്മയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2020 ഏപ്രിൽ 1 ന് ശേഷം വിവാഹിതരായവർക്കാണ് ഇതിനായുള്ള അർഹത ഉള്ളത്.
അപേക്ഷകന്റെ ബാങ്ക് അകൗണ്ടിലേക്ക് പണം നേരിട്ട് എത്തുന്നതായിരിക്കും. ഇത് കൂടാതെ മാതാപിതാക്കൾ നഷ്ടപ്പെട്ടതോ മരണപ്പെട്ടതോ ആയ പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷിക്കാനും അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നതുമായിരിക്കും. ലഭ്യമാകുന്ന അപേക്ഷയിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനം ഉള്ള യോഗ്യരായ 100 പേർക്കാണ് ധന സഹായം ലഭ്യമാകുന്നത്. ഇത് കൂടാതെ ഒരേ വരുമാന പരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, വിവാഹിതയായ പെൺകുട്ടിയുടെ പ്രായം, ഭിന്നശേഷിക്കാർ തുടങ്ങിയവയിൽ മുൻതൂക്കം നല്കിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.
അത് കൂടാതെ പെൺകുട്ടികൾ AAY മുൻഗണനാ വിഭാഗത്തിൽ പെടുന്നവർ ആയിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷയോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, ആധാർകാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന്റെ ഓഫിസിൽ നേരിട്ട് എത്തിക്കുകയോ, അല്ലെങ്കിൽ തപാൽ വഴി അയക്കുകയോ ചെയ്യാം. ഒരു പെൺകുട്ടിക്ക് ഒറ്റത്തവണ മാത്രമേ ധനസഹായം ലഭിക്കുകയുള്ളു. അത്പോലെ ഒരേ കുടുമ്പത്തിലെ രണ്ടിൽ കൂടുതൽ പെൺകുട്ടികൾക്ക് ധന സഹായം ലഭിക്കുന്നതുമല്ല. www.kswcfc.org എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും ലഭ്യമാണ്.

by