കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതിപരിഹാര കേന്ദ്രത്തിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും നിയമനം. 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യോഗ്യത, പ്രവർത്തിപരിചയം, ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത ബിരുദം ആണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. എം എസ് ഓഫീസ് അറിയുന്നവർക്കും ഏതെങ്കിലും കോൾ സെൻററിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം പരമാവധി 15000 രൂപയാണ് ശമ്പളം, അതായത് 500 രൂപ/ഡ്യൂട്ടി.
രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെയും, ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും, രാത്രി 10 മുതൽ രാവിലെ 6 വരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായി മറ്റു ഡ്യൂട്ടി സമയം. താല്പര്യമുള്ളവർ ക്കും യോഗ്യതയുള്ളവർക്കും യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ചീഫ് എഞ്ചിനീയർ , കേരള വാട്ടർ അതോറിറ്റി, ജലഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ഫെബ്രുവരി 10നകം അപേക്ഷിക്കുക. എഴുത്തുപരീക്ഷ ഇൻറർവ്യൂ എന്നതിൻറെ അടിസ്ഥാനത്തിലാകും ലിസ്റ്റ് തയ്യാറാക്കുന്നത്.

by