ദില്ലി ഡിസ്ട്രിക് കോടതിയിൽ വിവിധ തസ്തികകളിലായി 417 ഒഴിവുകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു, പിയൂൺ, ചൗക്കീദാർ, സ്വീപ്പർ, പ്രോസസ് സെർവർ തുടങ്ങി ഒഴിവുകളിലേക്ക് യോഗ്യത അനുസരിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21 ആണ്.
പിയൂൺ തസ്തികയിൽ 280 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചൗക്കീദാർ തസ്തികയിൽ 33 ഒഴിവുകളുണ്ട്. പത്താംക്ലാസ് കൂടാതെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം, മാത്രമല്ല രണ്ടുവർഷത്തെ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക് ഉപേക്ഷിക്കാം.
സിപ്പർ അല്ലെങ്കിൽ സഫായി കർമചാരി തസ്തികയിൽ 23 ഒഴിവുകളുണ്ട്. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
പ്രോസസ് സെർവർ തസ്തികയിൽ 81 ഒഴിവുകളുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കും ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ജനറൽ ഒബിസി വിഭാഗങ്ങൾക്ക് 500 രൂപയും മറ്റുള്ള വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by