ലോണുകൾക്ക് 60,000 രൂപ വരെ സർക്കാരിന്റെ സഹായം

- Sponsored Links -

കോവിഡ് മൂലം ദുരിതത്തിലാണ്ടുപോയ സൂക്ഷ്മ ,ചെറുകിട ,ഇടത്തരം വ്യവസായങ്ങൾക്ക് അവയുടെ ബാങ്ക് വായ്പയിൽ അവയുടെ പലിശ സബ്‌സിഡി ആയി നൽകുന്നു. ഇങ്ങനെ ലോണെടുത്തവർക്ക് സർക്കാരിൽ നിന്നും പരമാവധി 60,000 രൂപ വരെ ഇപ്പോൾ ധനസഹായം ലഭിക്കുന്നു. ഈ ഒരു സഹായം ലഭിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വ്യവസായ വകുപ്പ് മുഘേനെയാണ്. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന “വ്യവസായ ഭദ്രത പദ്ധതി” പ്രകാരം 2020 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 ആം തിയ്യതി വരെ ബാങ്കിൽ നിന്നുമെടുത്തിട്ടുള്ള അതികപ്രവർത്തന മൂലധന വായ്‌പയ്‌ക്കോ അതിക ടെം ലോണിനോ ആണ് പലിശ സബ്‌സിഡി ലഭിക്കുന്നത്.

ഇത്തരം വായ്പ ലഭിച്ചിട്ടുള്ള ഉൽപാദന മേഖലയിലോ അല്ലെങ്കിൽ ജോബ് വർക്, അല്ലെങ്കിൽ സർവീസ് മേഖലയിലോ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ യൂണിറ്റുകൾക്ക് ആറുമാസത്തെ പലിശയുടെ 50% പലിശ സബ്‌സിഡി ആയി ലഭിക്കുന്നതായിരിക്കും. ഒരു വായ്പയ്ക്ക് പരമാവധി 30,000 രൂപയാണ് സബ്സിഡിയാണ് ആയി ലഭിക്കുന്നത്. ടെം ലോൺ ആൻഡ് വർക്കിങ് കാപിറ്റൽ ലോൺ എന്നിവ എടുത്തിട്ടുള്ള യൂണിറ്റിന് പരമാവധി 60,000 രൂപ വരെ ഈ പദ്ധതിയുടെ കീഴിൽ ലഭിക്കുന്നതാണ്. ഇത്തരം യൂണിറ്റുകൾ 2020 ജനുവരി ഒന്ന് മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചിട്ടുള്ള യൂണിറ്റുകൾ ആയിരിക്കണം.

- Sponsored Links -

“ആത്മ നിർഭർ ഭാരത്” പദ്ധതി പ്രകാരം എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം അഥവാ ഇ സി എൽ ജി എസ് പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉത്പാദന അല്ലെങ്കിൽ സർവീസ് മേഖലയിലെ എം എസ് എം ഇ യൂണിറ്റുകൾക്കും ഈ പലിശ സബ്‌സിഡി പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണ്. വ്യവസായ വകുപ്പിന്റെ www.industry.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക് അല്ലെങ്കിൽ മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുകൾ ജില്ലാ വ്യവസായ കേന്ദ്രം എന്നീ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

- Sponsored Links -

Leave a Reply