കേരളത്തിലെ ഒട്ടനവധി വനിതകളാണ് കുടുംബശ്രീ സംഘടനയിൽ ഉള്ളത്. സ്ത്രീ ശക്തികാരണത്തിന് വേണ്ടിയാണ് ഈ ഒരു സംഘടന രൂപീകരിച്ചത്. സ്ത്രീകൾ വീട്ടിൽ ഒതുങ്ങി കഴിയേണ്ടവർ അല്ല സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കേണ്ടവർ ആണെന്ന് ഈ സംഘടന പ്രധാന ഉദ്ദേശം. നിരവധി വായപ്കളാണ് കുടുംബശ്രീ ഇറക്കിയത്. അതുകൊണ്ട് തന്നെ നിരവധി സ്ത്രീകൾക്ക് ഇതുമൂലം സ്വയം തൊഴിലും സ്വന്തമായ വരുമാന മാർഗവും കണ്ടെത്താൻ സഹായിക്കും.
ഏതെല്ലാം കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് അപേക്ഷിക്കാം, എത്രയ രൂപയാണെന്നും, എവിടെ അപേക്ഷ സമർപ്പിക്കണമെന്നും നമ്മൾക്ക് ഇതിലൂടെ പരിശോധിക്കാം. ഇതൊരു മൈക്രോഫിനാൻസ് പദ്ദതിയാണ്. ഇതിലൂടെ മൂന്നു ലക്ഷം രൂപവരെ വനിതകൾക്ക് വായ്പ ലഭ്യമാകും. 18നും 55നും വയസ്സിന്റെ ഇടയിൽ ഉള്ള വനിതകൾക്ക് ഈ ഒരു വായ്‌പക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ പലിശയാണ് ഈ ഒരു വായ്പക്ക് എടുത്തിട്ടുള്ളത്. അതായത് വെറും 5 ശതമാനം മാത്രമാണ് മൂന്നു ലക്ഷം രൂപയ്ക്ക് പലിശയായി കണക്കാക്കിയിരിക്കുന്നത്.
മൂന്നു വർഷമാണ് തിരിച്ചടവ് കാലാവധി. കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങൾക്ക് ഈ ഒരു വായ്പയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. അതുമാത്രമല്ല പട്ടികജാതി വിഭാഗത്തിൽ ഉള്ളവർക്ക് മാത്രമേ അപേഷിക്കാൻ പറ്റുള്ളു. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേഷിക്കുന്നവർ ഫോമുകൾ പൂരിപ്പിച്ചു അതായത് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക.

by