പലിശ രഹിത ലോൺ പദ്ധതി

- Sponsored Links -

പലരും തൊഴിൽരഹിതരായും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി കേരള സർക്കാർ ഇപ്പോൾ ഒരു പലിശരഹിത വായ്‌പ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സ്വയം സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ള ആളുകൾക്ക് കേരള സർക്കാർ പലിശരഹിത ലോൺ പദ്ധതി ആരംഭിച്ചിരിക്കുന്നു.

നമുക്കറിയാം, ചെറിയ സംരംഭങ്ങൾ ആയാലും നമ്മൾ ലോണിനു വേണ്ടി ബാങ്കിനെ സമീപിക്കുമ്പോൾ ഈടോ അല്ലെങ്കിൽ ആൾ ജാമ്യമോ നൽകേണ്ടതായി വരുന്നുണ്ട്. അതുകൂടാതെ തന്നെ പലിശ ഇനത്തിൽ ഒരു വലിയ തുക തന്നെ നമ്മുടെ കൈകളിൽ നിന്നും നഷ്ടമാകുകയും ചെയ്യുന്നു. നിലവിൽ സർക്കാരിൽ നിന്നു തന്നെ സംരംഭം ആരംഭിക്കുന്നതിനു വേണ്ടി സഹായങ്ങൾ നൽകുന്നുണ്ട്. എന്നിരുന്നാൽ തന്നെയും പലിശയിനത്തിൽ ഒരു വലിയ തുക തന്നെ ഈടാക്കുന്നുണ്ട്. പക്ഷേ ഈ ഒരു അവസരത്തിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് പലിശരഹിത വായ്പാ പദ്ധതിയുമായി സർക്കാർ വന്നിരിക്കുകയാണ്.

- Sponsored Links -

ഈയൊരു പദ്ധതി വഴി അമ്പതിനായിരം രൂപ വരെയാണ് പരമാവധി വായ്പ നൽകുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിലുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്‌ത ഏതൊരു വ്യക്തിക്കും ഈ ലോണിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. ചെറിയ തയ്യൽ യൂണിറ്റുകൾ, ബേക്കറി, സ്റ്റേഷനറി ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ, തുടങ്ങി കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തമായോ ഗ്രൂപ്പ് ആയോ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതാത് ജില്ലകളിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസുകൾ വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

പലിശരഹിത വായ്പാ പദ്ധതി വഴി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്നെ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്. തീർച്ചയായും ഇതൊരു നല്ല ഒരു അവസരമാണ്. തീർച്ചയായും ഈ ഒരു അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. വിശദമായ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

- Sponsored Links -

Leave a Reply