സംസ്ഥാനത്ത് ഇതുവരെ നിലനിന്നിരുന്ന പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾക്ക് ഇനി വിട. അതിനുപകരമായി ഏറ്റവും കാര്യക്ഷമതയുള്ള കാര്യക്ഷമതയും കൂടാതെ ഒരു തിരിച്ചറിയൽ രേഖ എന്ന നിലയ്ക്ക് നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ആധാർ കാർഡ് മോഡലിലുള്ള ഇ- റേഷൻ കാർഡ് എന്ന രീതിയിലേക്ക് മാറ്റപ്പെടുകയാണ്. ഇതിൻറെ ഔദ്യോഗിക തല ഉദ്ഘാടനം 2021 ഫെബ്രുവരി പന്ത്രണ്ടാം തീയതി തിരുവനന്തപുരത്ത് വച്ച് നിർവഹിച്ചു ഇതിൻറെ ഭാഗമായി ആദ്യഘട്ടത്തിൽ തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിൽ നിലവിൽ വരുന്നതാണ്.
ഇതിൻറെ ചുവടുപിടിച്ച് നമ്മുടെ സംസ്ഥാനത്തുടനീളം ഇനിമുതൽ ഈ റേഷൻ കാർഡ് സംവിധാനം നിലവിൽ വരാൻ പോവുകയാണ്. ഇതോടെ പുസ്തകരൂപത്തിലുള്ള നമ്മുടെ റേഷൻ കാർഡുകൾ എന്നന്നേക്കുമായി ഇല്ലാതാവുകയാണ്. ഈയൊരു സംവിധാനം അതിൻറെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് നമുക്ക് ഒരു തിരിച്ചറിയൽ രേഖയായി നമ്മുടെ കൂടെ കൊണ്ടു നടക്കാൻ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിൻറെയോ വിവിധങ്ങളായ പലതരം പദ്ധതികൾക്കും നമ്മൾ റേഷൻ കാർഡുകൾ ഒരു പ്രധാന രേഖയായി നമ്മൾ കണക്കാക്കുന്നുണ്ട്.
ഈയൊരു സാഹചര്യത്തിൽ ഈ റേഷൻ കാർഡുകൾ നമുക്ക് കൃത്യം ആയുള്ള വ്യക്തിഗത വിവരങ്ങളും അംഗങ്ങളുടെ വിവരങ്ങളും പ്രത്യേകം ആയിട്ടുള്ള സുരക്ഷാസംവിധാനങ്ങൾ QR കോഡ് അല്ലെങ്കിൽ QR സ്കാനർ തുടങ്ങിയ സംവിധാനങ്ങൾ സംവിധാനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താവുന്ന രീതിയിലേക്ക് മാറുന്നു. കൂടാതെ മറ്റു സെക്യൂരിറ്റി ഫീച്ചറുകളും ഇതിൽ കാണപ്പെടുന്നു. അക്ഷയ കേന്ദ്രങ്ങൾ വഴിയും സിറ്റിസൺ ലോഗിൻ വഴിയും നമുക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ചെറിയ ഒരു തുക നമ്മൾ ഫീസിനത്തിൽ കൊടുക്കേണ്ടതാണ്.
ഈ ട്രഷറി വഴി നമുക്ക് ഫീസ് ഫീസ് ഫീസ് അടച്ച് താലൂക്ക് സപ്ലൈ ഓഫീസറുടെ താലൂക്ക് അനുമതിക്ക് വേണ്ടി കാത്തു നിന്നാൽ മാത്രം മതിയാകും. അനുമതി ലഭ്യമായാൽ ഉടൻതന്നെ നമ്മുടെ സിറ്റിസൺ ലോഗിൻ അല്ലെങ്കിൽ അക്ഷയുടെ വെബ്പോർട്ടലോ നമ്മുടെ പിഡിഎഫ് രൂപത്തിലുള്ള റേഷൻ കാർഡുകൾ ലഭ്യമാകുന്നു. അത് ഡൗൺലോഡ് ചെയ്തു എടുക്കുന്നതിന് മുൻപ് തന്നെ ഒരു പാസ്സ്‌വേർഡ് നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് വരുന്നതായിരിക്കും.
ആ പാസ്സ്‌വേർഡ് കൂടെ ടൈപ്പ് ചെയ്തു കൊടുത്താൽ നമുക്ക് ഈ പ്രോസസ് പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. ശേഷം നമുക്ക് പ്രിൻറ് എടുത്ത് ഉപയോഗിക്കാം. ഇനിമുതൽ ഇത്തരത്തിലുള്ള റേഷൻ കാർഡുകൾ ഉപയോഗിച്ച് നമ്മൾ റേഷൻകടകളിൽ നിന്നു സാധനങ്ങൾ വാങ്ങിക്കുമ്പോൾ അതിൻറെ വില വിവരങ്ങളും മറ്റുകാര്യങ്ങളും നമുക്ക് മെസ്സേജ് രൂപത്തിൽ വരുന്നതായിരിക്കും.

by