കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ വിദ്യാർഥികൾക്ക് കിറ്റുകൾ ലഭ്യമാക്കുന്നു. ഓൺലൈൻ ക്ലാസ് എത്ര നാൾ ഉണ്ടോ, അത് വരെ കിറ്റ് മുഖേന അവരുടെ ആനുകൂല്യങ്ങൾ വീട്ടിലേക്കെത്തും. സ്കൂളുകളിൽ പാക്കിങ് ചെയ്യാൻ താമസം ഉള്ളത് കൊണ്ട് തന്നെ ചില വീടുകളിൽ കിറ്റ് എത്തിയിട്ടില്ല. പ്രീ പ്രൈമറി, ലോവർ പ്രൈമറി എന്നിങ്ങനെ തിരിച്ചാണ് കിറ്റ് വിതരണം നടക്കുന്നത്. ഇപ്പോൾ വിജയിച്ചു ഒമ്പതാം ക്ലാസ്സിലെത്തിയ കുട്ടികൾക്ക് വരെ ആനുകൂല്യം ലഭിക്കും.
സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ആണ് ഈ സേവനം ലഭിക്കുന്നത്. പക്ഷെ ICSE, CBSE സിലബസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മുതിർന്ന വ്യകതികളായിരിക്കണം ഇത് സ്കൂളുകളിൽ പോയി വാങ്ങേണ്ടത്. ഈ കിറ്റിൽ എന്തൊക്കെ ഉണ്ടെന്ന് നോക്കാം, 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന കിറ്റിന്റെ വിവരങ്ങളാണ് താഴെ വിഡിയോയിൽ കൊടുത്തിട്ടുള്ളത്.
4 കിലോ അരി, 1കിലോ ഉപ്പ്, ആട്ട, മുളക് പൊടി, പരിപ്പ്, ചെറുപയർ, കടല, മഞ്ഞൾപൊടി, പഞ്ചസാര, മല്ലിപൊടി തുടങ്ങിയ സാധനങ്ങളാണ് ലഭിക്കുന്നത്. ജൂൺ ജയ് മാസത്തെ ആരംഭിച്ചിട്ടില്ല, ഇപ്പോൾ നടക്കുന്നത് കഴിഞ്ഞ അധ്യയന വർഷത്തെയാണ്.

by