കേരള ഹൈ കോടതിയിൽ ഹെൽപ്പർ തസ്തികയിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി (www.hckrecruitment.nic.in) ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.
റിക്രൂട്ട്മെന്റ് ( 18/2020 ), തസ്തിക – ഹെൽപ്പർ, 17000 രൂപ മുതൽ 37500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 4 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 02/01/1984 മുതൽ 01/01/2002 വരെയുള്ള തീയതിയുടെ ഇടയിൽ ജനിച്ചവരാണ് പ്രായപരിധിയിൽ യോഗ്യതയുള്ളവർ. സർക്കാർ ഉത്തരവ് പ്രകാരമുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ അർഹിക്കുന്ന ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും S.S.L.C അല്ലെങ്കിൽ തത്തുല്യം , കൂടാതെ എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ITI സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്ല്യ ട്രേഡ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളത്. എഴുത്ത് പരീക്ഷയും ഇന്റർവ്യൂ നടത്തിയാകും നിയമനം നടക്കുന്നത്. 400 രൂപയാണ് അപേക്ഷ ഫീസ്, SC /ST വിഭാഗക്കാർക്ക് അപ്ലിക്കേഷൻ ഫീസില്ല.
താല്പര്യമുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന പ്രകാരം യോഗ്യത ഉള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്ര൦ അപേക്ഷിക്കുക. സംശയങ്ങൾക്ക് 0484 – 2562235 (റിക്രൂട്ട്മെന്റ് & എക്‌സാമിനേഷൻ സെൽ, ഹൈ കോർട്ട് ) എന്ന നമ്പറിൽ ബന്ധപ്പെടുക.
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |

by