റീ ബിൽഡ് കേരള എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ നിരവധി സബ്‌സിഡികൾ ലഭിക്കുന്നുണ്ട്. ആട് വളർത്തൽ, കോഴി വളർത്തൽ, പശു വളർത്തൽ തുടങ്ങി നിരവധി കാർഷിക സംരമഭങ്ങളിൽ വിവിധങ്ങളായ സബ്‌സിഡി ലഭിക്കുന്നുണ്ട്. ഈ പദ്ധതിയിലേക്ക് ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കും, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായ പശുവളർത്തൽ മേഖലയിലേക്ക് വരുന്ന 700 കർഷകർക്ക് 2 പശുവിനെ വാങ്ങുന്നതിനായി 60,000 രൂപ സബ്സിഡിയായി ലഭിക്കുന്നതാണ്. 200 കർഷകർക്ക് 1 കിടാരി എന്ന നിലയിൽ 15,000 രൂപ സബ്‌സിഡി ലഭിക്കുന്നുണ്ട്. 600 പശുക്കൾക്ക് 6 മാസത്തെ തീറ്റച്ചിലവിന്റെ ആവശ്യത്തിനായി 6000 രൂപ, 400 കർഷകർക്ക് തൊഴുത്ത് നിർമാണത്തിനായി 25,000 രൂപ, പുൽക്കൃഷി ഒരു ഹെക്ടറിന് 30,000 രൂപയും സബ്സിഡിയായി ലഭിക്കുന്നുണ്ട്.
ആട് വളർത്തൽ മേഖലയിലെക്ക് വരുന്ന കർഷകർക്ക് 1 യൂണിറ്റ് ആടിനെ, അതായത് 5 ആടുകളെ വളർത്തുന്നതിനായി 25000 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. കോഴി വളർത്തലിൽ 5 കോഴിക്ക് 500 രൂപ എന്ന നീരാക്കിൽ, പന്നി വളർത്തലിന് 50,000 രൂപയും സബ്സിഡിയായി ലഭിക്കുന്നുണ്ട്. താല്പര്യമുള്ളവർ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം അടുത്തുള്ള മൃഗാശുപത്രിയിൽ കൊണ്ട് കൊടുക്കുക.

by