പ്രവാസികൾക്ക് ധനസഹായം ആരംഭിച്ചു

- Sponsored Links -

കോവിഡ് 19 പശ്ചാത്തലത്തിൽ നിരവധി പാക്കേജുകളും ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ പ്രധാനമായതായിരുന്നു കേന്ദ്ര സർക്കാരിന്റെ ഗരീബ് കല്യാൺ അന്ന യോജനയു൦ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും. തുടക്കത്തിൽ തന്നെ സംസ്ഥാന സർക്കാർ നാടിൻറെ നട്ടെല്ലായ പ്രവാസികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

പക്ഷേ വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമേ ഏറ് 5000 രൂപയുടെ ധനസഹായം ലഭിച്ചിട്ടുള്ളൂ എന്ന പരാധി ഉയർന്നിരുന്നു. കോവിഡ് മൂലം വിദേശത്ത് നിന്ന് നാട്ടിലെത്തിയവർക്കും തിരിച്ചു പോകാൻ കഴിയാത്തവർക്കുമായിരുന്നു ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ധാരാളം പേർ ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിരുന്നു എങ്കിലും 30,000 പേർക്ക് മാത്രമാണ് സഹായം ലഭിച്ചിരുന്നത്.

- Sponsored Links -

ഓണത്തോട് അനുബന്ധിച്ച് ഈ പദ്ധതി പ്രകാരം പ്രവാസികൾക്ക് നൽകാനായി നീക്കി വെച്ചിരിക്കുന്നത് 50 കോടി രൂപയാണ്. ആദ്യം നൽകിയും 30,000 ആളുകൾക്ക് ശേഷം രണ്ടാമതായി വെരിഫിക്കേഷൻ പൂർത്തിയായവർക്കാണ് തുക വിതരണം ആരംഭിക്കുന്നത്.ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അതിലേക്കും ഇല്ലാത്തവർക്ക് എൻ ആർ ഓ/ ജോയിന്റ് അക്കൗണ്ട്, ഇതും ഇല്ലെങ്കിൽ ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ആകും തുക ലഭിക്കുന്നത്.

- Sponsored Links -

Leave a Reply