ഗ്യാസ് സിലിണ്ടർ സബ്സിഡി ലഭിക്കും

- Sponsored Links -

രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന ചില വിവരങ്ങൾ വന്നിരിക്കുകയാണ്. നമുക്ക് അറിയാം കഴിഞ്ഞ മെയ് മാസം മുതൽ ഗ്യാസ് സിലിണ്ടർ വാങ്ങിയവർക്ക് സബ്‌സിഡി ലഭിച്ചിരുന്നില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി പി സി എൽ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്കു വിൽക്കാൻ പോകുകയാണ്. എന്നാൽ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ഗാസ് സബ്‌സിഡി തീർച്ചയായും ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രസ്താവിക്കുന്നത്.

ബി പി സി എല്ലിന് നിലവിൽ 7.3 കോടി ഗാർഹിക ഉപഭോക്താക്കളാണ് ഉള്ളത്. ഇവർക്ക് സബ്‌സിഡി നിഷേധിക്കില്ലെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബി പി സി യിൽ നടന്ന ചർച്ചയ്‌ക്കൊടുവിൽ ഡിസംബർ മാസം 50 രൂപ സബ്‌സിഡി ഉണ്ടെന്നാണ് ഉദ്യോകസ്ഥർ അറിയിച്ചത്. മെയ് മുതൽ രാജ്യാന്തര എണ്ണ വില താഴ്ന്നതിന്റെ അടിസ്ഥാനത്തിൽ പാചക വാതക സിലിണ്ടറിന് 600 രൂപ നിലവാരത്തിൽ എത്തിയിരുന്നു.

- Sponsored Links -

ആ കാലയളവിൽ സബ്‌സിഡി എടുത്തുകളഞ്ഞിരുന്നു. എന്നാൽ രാജ്യാന്തര എണ്ണ വില കൂടിയതിനനുസരിച്ചു സിലിൻഡറിന് 50 രൂപ ഉയർത്തിയപ്പോൾ അത്രയും തുക സബ്‌സിഡിയും പുനഃസ്ഥാപിച്ചതായിട്ടാണ് ബി പി സി എല്ലിലെ ഉദ്യോഗസ്ഥർ നൽകിയ സൂചന. എന്നാൽ അർഹതപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് ഈ തുക എത്തിയാൽ മാത്രമേ കാര്യങ്ങൾ ഉറപ്പിക്കാൻ നിർവാഹമുള്ളൂ എന്നാണ് സംസ്ഥാനത്തെ എൽ പി ജി വിതരണക്കാർ പറയുന്നത്. അവർക്ക് ഇതേ കുറിച്ച് ഔദ്യോധികമായ ഇതേ കുറിച്ചുള്ള അറിയിപ്പുകൾ വന്നിട്ടില്ല.

- Sponsored Links -

Leave a Reply