നമ്മുടെ ഇടയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് ഫേസ്ബുക്.ചില ഇത് ഒരു നേരമ്പോക്ക് ആയിട്ടും എന്നാൽ ചിലർ ഇത് ഒരു വരുമാന മാർഗം ആയിട്ടും ഒക്കെ ഉപയോഗിക്കുന്നുണ്ട്. ഒരുപാട് പേരുടെ ആവശ്യപ്രകാരം ഫേസ്ബുക്കിലൂടെ എങ്ങനെ നിങ്ങൾക്ക് വരുമാനം ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഫേസ്ബുക് ആഡ് മോനിട്ടൈസേഷൻ വഴി നിങ്ങൾക്ക് നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കും.
മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നിങ്ങൾ സ്വന്തമായി കണ്ടന്റ് നിര്‍മിച്ചിട്ടുണ്ടോ, എങ്കിൽ അതുപയോഗിച്ച് മോനിട്ടൈസേഷൻ ഇനേബിൾ ചെയ്യാം, അല്ലെങ്കിൽ ഫേസ്ബുക്കിലൂടെ നിങ്ങളുടെ സ്വന്തം കണ്ടന്റ് ഉണ്ടാക്കി മോനിട്ടൈസേഷൻ ഇനേബിൾ ചെയ്യാം. രണ്ടു രീതിയിലൂടെ പൈസ സമ്പാദിക്കാം, ഒന്നാമത്തേത് വീഡിയോ കണ്ടന്റ് പോസ്റ്റ് ചെയ്തും അടുത്തത് ഇൻസ്റ്റന്റ് ആർട്ടിക്കിൾസ്ലൂടെയുമാണ്. ഈ രണ്ട് രീതിയിലാണ് ഫേസ്ബുക്കിലൂടെ ആഡ്സ് വഴി അക്കൗണ്ട് മോണിറ്റൈസ് ചെയ്യുന്നത്.
ഇതിനായി ആദ്യം നിങ്ങൾ ഒരു ഫേസ്ബുക് പേജ് ക്രീയേറ്റ് ചെയ്യുക. ഒരു മാസം കഴിഞ്ഞ പേജിൽ 10,000 ലൈക്സ് ഉണ്ടാകുമ്പോഴാണ് മോനിട്ടൈസേഷൻ ഇനേബിൾ ആകുന്നത്. ഇത് കൂടാതെ 30,000 1 മിനിറ്റ് വ്യൂ ഉള്ളവർക്കും മോനിട്ടൈസേഷൻ ലഭിക്കാനുള്ള യോഗ്യതയുണ്ട്. കൂടുതൽ സംശയങ്ങൾക്കും വിശദമായി മനസ്സിലാക്കാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

by