ആധാരം എഴുത്തിലൂടെ വസ്തു വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ചിലവാക്കുന്നത് ലക്ഷങ്ങൾ ആണ്. ഏകദേശം 8 മാസമായി ആധാരം എഴുതി രജിസ്റ്റർ ചെയ്യാൻ നമ്മുക്ക് സർക്കാർ അനുമതി നൽകിയിട്ട്. പക്ഷെ ഇത് വരെ ഏകദേശം 200 പേർ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. ആധാരം സ്വായം എഴുതാം എന്ന കാര്യം അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു. സാധാരണ ആധാരം എഴുത്തുകാരെ പോലെ വിശാലമായി എഴുതണം എന്നില്ല.
കേരള രെജിസ്ട്രേഷൻ വെബ്സൈറ്റിൽ (www.keralaregistration.gov.in) 19 തരം ആധാരങ്ങളുടെ കോപ്പി ലഭ്യമാണ്. അത് pdf ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്ത് പ്രിന്റെടുത്ത ശേഷം പ്രസിദ്ധ ഭാഗങ്ങൾ പൂരിപ്പിച്ചാൽ മാത്രം മതിയാകും. ഈ ഫോമുമായി രജിസ്റ്റർ ഓഫീസിൽ പോയി ആധാരം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇനി പൂരിപ്പിക്കാൻ അറിയില്ലെങ്കിൽ അത് അറിയുന്നവർ കൊണ്ട്, അല്ലെങ്കിൽ ആധാരം എഴുതുന്നവരെ കൊണ്ട് ചെയ്യിപ്പിച്ചാലും ചിലവാക്കുന്നത് വളരെ കുറച്ച് തുക മാത്രമായിരിക്കും.
എന്നാലും മുൻപ് ആധാരം എഴുതുന്നതിന്റെ അത്രയും തുക കൊടുക്കേണ്ട ആവശ്യം വരില്ല. ഇപ്പോഴും ആധാരം എഴുത്ത് ഒരു ഫോം പൂരിപ്പിക്കുന്നത് പോലെ എളുപ്പമായി എന്ന കാര്യം അധികം ആർക്കും തന്നെ അറിയില്ല. നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ അറിവ് ഷെയർ ചെയ്ത് എത്തിക്കുക.

by