വീട്ടിൽ തന്നെ തുടങ്ങാവുന്ന ഒരു സംരംഭം അതും വീട്ടമ്മമാർക്കോ വിദ്യാർഥികൾക്കു ആർക്കും ചെയ്യാവുന്ന ഒരു സംരംഭത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇടിയപ്പം മേക്കർ മെഷീൻ ആണ് ഇതിന് ആവശ്യമായത്. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, മാനുവൽ എന്നീ മൂന്ന് രീതിയിൽ മെഷീൻ ലഭിക്കുന്നതാണ്. വളരെ കുറഞ്ഞ സമയത്തിൽ ഒരുപാട് ഇടിയപ്പം ഉണ്ടാക്കാൻ കഴിയുന്ന ഈ മെഷീൻ ഹോട്ടലുകൾക്കും കേറ്ററിംഗ് സർവീസുകൾക്കും വളരെ ഉപകാരപ്പെടും.
എങ്കിലും ഇതൊരു ചെറുകിട ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും, കാരണം ഇന്ന് അധികം ഹോട്ടലുകളും സ്വന്തമായി ഇടിയപ്പം അല്ലെങ്കിൽ നൂൽപ്പുട്ട് നിർമ്മിക്കുന്നതിന് പകരം മറ്റൊരു സ്ഥലത്തുനിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഇന്ത്യ മാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ നോക്കുകയാണെങ്കിൽ എഴുപതിനായിരം രൂപ മുതൽ ലഭ്യമാണ്

by