മികച്ച ലാഭം, നല്ല ഡിമാൻഡ് ഉള്ള പ്രോഡക്റ്റ്, കുറഞ്ഞ മുതൽമുടക്ക്, വീട്ടിൽ തന്നെ തുടങ്ങുന്നതും അധികം പേപ്പർ വർക്കുകൾ ആവശ്യമില്ലാതെ തുടങ്ങാൻ കഴിയുന്നതുമായ ഒരു സംരംഭത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഇതിൻറെ അസംസ്കൃത വസ്തുക്കൾ. മെഷീൻ തുടങ്ങിയവ എല്ലാം വളരെ എളുപ്പത്തിൽ ലഭിക്കും. എംഡിഎഫ് ബോർഡുകളാണ് ഇതിന് അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. 2mm,3mm തിക്നെസ്സ് ഉള്ള ബോർഡുകൾ ആണ് നമുക്ക് കൂടുതലും ആവശ്യമായി വരുന്നത്.
ഇതിന് ആവശ്യമായത് സിംഗിൾ ഫെയ്സ് എംഡിഎഫ് കട്ടിങ് മെഷീൻ ആണ്. ഇന്ത്യ മാർട്ട് പോലുള്ള ഓൺലൈൻ വെബ്സൈറ്റുകളിൽ നിന്ന് ഇത് വാങ്ങാവുന്നതാണ്. കേക്ക് ബോർഡ് നിർമ്മാണത്തെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. ഒരുപാട് സെയിൽ നടക്കുന്ന ഒരു പ്രോഡക്റ്റ് ആണ് കേക്കുകൾ. കേക്ക് ഉണ്ടാക്കിയതിനു ശേഷം കസ്റ്റമർക്ക് കൊടുക്കുന്നത് ഇത്തരത്തിലുള്ള ബോർഡുകളിൽ വെച്ചാണ്. ബോർഡ് ഇല്ലാതെ കേക്ക് സെയിൽ ചെയ്യാൻ സാധിക്കുന്നതല്ല.
അതുകൊണ്ടുതന്നെ ഇതിൻറെ ആവശ്യകത അത്രമാത്രം വലുതാണ്. ആദ്യം ബോർഡുകൾ മെഷീൻ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കുക, ശേഷം അലൂമിനിയം ഫോയിൽ ഇതിൽ റാപ്പ് ചെയ്യും. ഇതിനു നമുക്ക് ആവശ്യമായ മുതൽമുടക്ക് മെഷീൻ വിലയും അസംസ്കൃതവസ്തുക്കളും എല്ലാംകൂടി കൂട്ടി 28000 രൂപയാണ്. ഒരു ബോർഡ് നിർമ്മിക്കാൻ നമുക്ക് ചെലവ് വരുന്നത് ഒരു രൂപ മാത്രമാണ്, 5 രൂപയ്ക്കാണ് ഇത് നമുക്ക് വിൽക്കാൻ കഴിയുന്നത്, 10 ബേക്കറികളിൽ ആയി 100 ബോർഡുകൾ വീതം വിൽക്കാൻ കഴിഞ്ഞാൽ ദിവസം 1000 ബോർഡുകൾ വിൽക്കുന്നതു വഴി ഏകദേശം 4000 രൂപയോളം ലാഭം ലഭിക്കും.

by