കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന മത്സരം മാർച്ച് 15 മുതൽ ഏപ്രിൽ 21 വരെയാണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്നു വായിക്കുക.
ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 5250 രൂപ മുതൽ 8390 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരം അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by