നിരവധി തസ്തികകളിലായി സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (19 ഒഴിവ്) എന്നിങ്ങനെയാണ് തസ്തിക വിവരങ്ങൾ.
അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ഓൺലൈനായി 23ന് വൈകിട്ട് 5 മണി വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഈ മാസം 27 തീയതിയിൽ ആകും ഓൺലൈൻ ഇന്റർവ്യൂനടക്കുന്നത്. അപേക്ഷയിൽ നിങ്ങളുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ കൊടുത്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
ഒക്ടോബർ 30 വരെയാണ് ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേക്കുള്ള സമർപ്പിക്കാൻ കഴിയുന്നത്. അപേക്ഷ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org സന്ദർശിക്കുക. (ലിങ്ക് ഇവിടെ)

by