മിൽമയിൽ ജോലി നേടാൻ അവസരം

- Sponsored Links -

എറണാകുളം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്കായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ, ടെക്‌നിഷ്യൻ ബോയ്ലർ ഗ്രേഡ് II, ടെക്‌നിഷ്യൻ റെഫ്രിജറേഷൻ ഗ്രേഡ് II, ജൂനിയർ സൂപ്പർവൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ എന്നീ തസ്തികളിലേക്കാണ് അവസരം.

അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ തസ്തികയിൽ 3 ഒഴിവുകൾ, നിശ്ചയിച്ചിരിക്കുന്ന ശമ്പളം 36460-73475 രൂപ വരെയാണ്. ഡിഗ്രിയും കൂടാതെ പേർസണൽ മാനേജ്‌മെറ്റിൽ പി ജി അല്ലെങ്കിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. ടെക്‌നിഷ്യൻ ബോയ്ലർ ഗ്രേഡ് II തസ്തികയിൽ 4 ഒഴിവുകളുണ്ട്. പ്രതിമാസ ശമ്പളം 20180-46990 രൂപ വരെയാണ്. ആവശ്യമായ യോഗ്യത പത്താം ക്ലാസ് കൂടാതെ ഫിറ്റർ ട്രേഡിൽ ഐ ടി ഐ, ബോയ്ലർ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം.

- Sponsored Links -

ടെക്‌നിഷ്യൻ റെഫ്രിജറേഷൻ ഗ്രേഡ് II തസ്തികയിൽ 4 ഒഴിവുകൾ. പ്രതിമാസ ശമ്പളം 20180-46990 രൂപയാണ്. പത്താം ക്ലാസ് കൂടാതെ റെഫ്രിജറേഷൻ ട്രേഡിൽ ഐ ടി ഐ , ഇലെക്ട്രിക്കൽ വയർമാൻ ലൈസൻസ്, 3 വർഷത്തെ പ്രവർത്തിപരിചയം.ജൂനിയർ സൂപ്പർവൈസർ – 1 ഒഴിവുണ്ട്. ശമ്പളം 20180-46990 രൂപ വരെ. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി www.milma.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. അവസാന തീയതി : 01.10.2020

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply